നടൻ സൗബിന്റെ ഓഫീസിൽ റെയ്ഡ് 

കൊച്ചി: നടൻ സൗബിൻ ഷഹീറിന്റെ ചലച്ചിത്ര നിർ‌മാണ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡെന്ന് സൂചന.

ദുരൂഹ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് റെയ്ഡ്.

പറവ ഫിലിംസിന്റെ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡെന്നും റിപ്പോർട്ടുകളുണ്ട്.

കൊച്ചിയിലെ ഓഫീസിലായിരുന്നു റെയ്ഡ്.

നേരത്തെ സൗബിനെതിരെ കള്ളപ്പണ കേസില്‍ ഇഡി അന്വേഷണവും നടന്നിരുന്നു.

ജൂണ്‍ 11നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിർമ്മാതാക്കള്‍ക്കെതിര ഇഡി അന്വേഷണം ആരംഭിച്ചത്.

  നിയമസഭ തെരഞ്ഞെടുപ്പ്; ഭരണമാറ്റമോ തുടർഭരണമോ ?; കേരളം ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പില്‍ പോലീസും കേസെടുത്തിരിന്നു.

എന്നാല്‍ ആരോപണങ്ങള്‍ സൗബിൻ നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഫിലിംസിന്റെ ഓഫീസിലും ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ട്.

പൊന്നിയൻ ശെല്‍വൻ, ഇന്ത്യൻ – 2,മഞ്ഞുമ്മല്‍ ബോയ്ഡ് എന്നിവയുടെ വിതരണം ഏറ്റെടുത്ത കമ്പനിയാണിത്.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ

ആദായ നികുതി വെട്ടിപ്പുകള്‍ നടന്നുവെന്ന സംശയത്തിലാണ് റെയ്ഡ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ
[masterslider id="10"]

Related posts

Click Here to Follow Us