മൂന്ന് കോളേജ് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു 

ബെംഗളൂരു: ബെല്‍ത്തങ്ങാടി വെനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാർക്കാജെയില്‍ ബുധനാഴ്ച വൈകീട്ട് മൂന്ന് കോളജ് വിദ്യാർഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു.

കളവൂരില്‍ താമസിക്കുന്ന മൂഡബിദ്രി എഡപ്പദവ് സ്വദേശി വിക്ടർ ഫെർണാണ്ടസിന്റെ മകൻ ലോറൻസ് ഫെർണാണ്ടസ് (20), ബസവഗുഡിയിലെ സി.എസ്. സുനിലിന്റെ മകൻ സി.എസ്. സൂരജ്(19), ബണ്ട്വാള്‍ വെഗ്ഗയിലെ ജെയിംസ് ഡിസൂസയുടെ മകൻ ജോയ്സണ്‍ ഡിസൂസ(19) എന്നിവരാണ് മരിച്ചത്.

  ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്

മംഗളൂരുവിലെ സ്വകാര്യ കോളജില്‍ ബി.എസ് സി നഴ്സിങ് വിദ്യാർഥികളായ മൂവരും ക്രൈസ്തവ ദേവാലയവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു.

സിന്ധി അണക്കെട്ട് പരിസരത്ത് പുഴയില്‍ നീന്താനിറങ്ങിയ മൂവരും ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനായി പ്രതിദിനം ചെലവഴിക്കുന്നത് 100 കോടി; വികസനം എവിടെ! ഈ ഭീമമായ തുക പോകുന്നത് എങ്ങോട്ട്?
[masterslider id="10"]

Related posts

Click Here to Follow Us