ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (കെ.ഐ.എ) സമീപമുള്ള ട്രംപറ്റ് റോഡ് ഫ്ലൈഓവറുകളിൽ മേയ് 30 മുതൽ ജൂൺ 7 വരെ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഫ്ലൈഓവറുകളിലെ നിശ്ചിത അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ് ഈ താൽക്കാലിക ക്രമീകരണം.

ഇതുമായി ബന്ധപ്പെട്ട് വിമാനത്താവള അധികൃതർ യാത്രക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നവരും വരുന്നവരും പാതയിലെ താൽക്കാലിക വഴിതിരിച്ചുവിടൽ സൂചന ബോർഡുകൾ ശ്രദ്ധിച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

പുറപ്പെടുവിച്ച യാത്രാ നിർദ്ദേശപ്രകാരം, ബെംഗളൂരു നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ടെമ്പോ ട്രാവലറുകൾ എന്നിവയ്ക്ക് ഫ്ലൈഓവറിലൂടെ തടസ്സമില്ലാതെ കടന്നുപോകാൻ അനുവാദമുണ്ട്. ഇതിനായി ഫ്ലൈഓവറിലെ നാല് ലെയ്നുകളും തുറന്നുതന്നെ കൊടുക്കും. എന്നാൽ ബസുകൾ, ട്രക്കുകൾ, നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന ഭാരവാഹനങ്ങൾ എന്നിവയെ ഈ സമയത്ത് ഫ്ലൈഓവറിലൂടെ കടത്തിവിടില്ല.

ഇത്തരം വലിയ വാഹനങ്ങളെല്ലാം സർവീസ് ലെയ്ൻ വഴി തിരിച്ചുവിടുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ ഈ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രകൾ മുൻകൂട്ടി ക്രമീകരിക്കേണ്ടതാണ്.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം
[masterslider id="10"]

Related posts