ഇരുപതുകാരിയുമായി ഒളിച്ചോടിയ 40 കാരനെ തല്ലിക്കൊന്നു; 6 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഇരുപതുകാരിയോടൊപ്പം ഒളിച്ചോടിയ നാല്പതുകാരനെ തല്ലിക്കൊന്നു.

സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

20 പേർക്കെതിരെ കേസെടുത്തു.

ചിത്രദുർഗ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.

കോണനൂര്‍ സ്വദേശി മഞ്ജുനാഥ് ആണ് മരിച്ചത്.

മഞ്ജുനാഥിന്റെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

ആദ്യ ഭാര്യ തൂങ്ങി മരിച്ചതിനെ തുടര്‍ന്ന് ജയിലിലായിരുന്ന മഞ്ജുനാഥ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇരുപതുകാരിയുമായി പ്രണയത്തിലായത്.

തുടർന്ന് ഇരുപത് ദിവസം മുൻപ് ഇരുവരും ഒളിച്ചോടി ഹൊസഗുഡ്ഡ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം കഴിച്ചു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ഇതിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ മഞ്ജുനാഥിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.

വീട്ടില്‍ വിവാഹചടങ്ങുകള്‍ നടത്താമെന്ന് ഇരുവരെയും വിശ്വസിപ്പിച്ച്‌ യുവതിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്‌തു.

വീട്ടിലെത്തിയ മഞ്ജുനാഥിനെ യുവതിയുടെ വീട്ടുകാര്‍ ഇരുമ്പുവടിയും മറ്റും ഉപയോഗിച്ച്‌ മര്‍ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

യുവാവിന്റെ മരണത്തിന് പിന്നാലെ, മഞ്ജുനാഥും യുവതിയും തമ്മിലുള്ള ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്.

വീട്ടിലെത്തി തന്നെ എത്രയും വേഗം കൊണ്ടുപോകണമെന്നും അല്ലാത്ത പക്ഷം താന്‍ ജീവനൊടുക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ യുവതി പറയുന്നു.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

സംഭാഷണത്തിന്റെ അവസാനം താന്‍ വന്ന് കൂട്ടിക്കൊണ്ടുപോകാമെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്യുന്നുണ്ട്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
[masterslider id="10"]

Related posts