ആമസോൺ റിട്ടേൺ തട്ടിപ്പ്; കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി 

ബെംഗളൂരു: ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് വ്യാജ റിട്ടേണ്‍ സംവിധാനത്തിലൂടെ 69 ലക്ഷം രൂപ കബളിപ്പിച്ചെന്ന കേസ് റദ്ദാക്കാൻ വിസമ്മതിച്ച്‌ കർണാടക ഹൈക്കോടതി.

വിലകൂടിയ104 ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങിയാണ് റിട്ടേണ്‍ സേവനം ദുരുപയോഗം ചെയ്തത്.

യഥാർത്ഥ ഉല്‍പ്പന്നത്തിനു പകരം വ്യജ ഉല്‍പ്പന്നം തിരികെ നല്‍കുകയായിരുന്നു.

ബെംഗളൂരു സ്വദേശികളായ സൗരീഷ് ബോസ് (39), ദീപാൻവിത ഘോഷ് (54) എന്നിവർക്കെതിരെയാണ് കേസ്.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

2016-നും 2017-നും ഇടയില്‍ ടെലിവിഷനും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ വിലകൂടിയ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ ഓർഡർ ചെയ്ത് യഥാർത്ഥ ഉല്‍പ്പന്നങ്ങള്‍ക്കു പകരം വ്യാജ റിട്ടേണുകളിലൂടെ കമ്പനിയെ കബളിപ്പിച്ചെന്നാണ് പരാതി.

ആമസോണ്‍ ലോജിസ്റ്റിക്സ്, ആമസോണ്‍ ട്രാൻസ്പോർട്ടേഷൻ സർവീസസ് ഉദ്യോഗസ്ഥർ നല്‍കിയ പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തി ബെംഗളൂരു ഹെന്നൂർ പോലീസാണ് പ്രതികള്‍ക്കെതിരെ കേസേടുത്തത്.

രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുടെയും ഓണ്‍ലൈൻ തട്ടിപ്പുകളുടെയും എണ്ണത്തില്‍ വലിയ തോതില്‍ വ്യാപനമുണ്ടായിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഭയനാകമായ തോതിലാണ് ഇത്തരം തട്ടിപ്പുകളുടെ വ്യാപനമുണ്ടാകതുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

പരമ്പരാഗത കവർച്ചാ രീതികളെ പൂണ്ണമായും മാറ്റിമറിക്കുന്ന പ്രവർത്തനരീതിയാണ് കേസില്‍ ഉണ്ടായത്.

ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ പരമ്പരാഗത കുറ്റകൃത്യങ്ങളെ മറികടന്നു.

ഇത്തരം കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങള്‍ അതിരുകള്‍ക്കപ്പുറമാണ്, കോടതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
[masterslider id="10"]

Related posts