കൊലക്കേസ് പ്രതിയും നടനുമായ ദർശന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയും നടനുമായ ദർശൻ തോഗുദീപയുടെ ജാമ്യം റദ്ദാക്കാൻ കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

ഹൈക്കോടതി കേസ് പരിഗണിക്കുന്നില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കൊലപാതകത്തിൽ നടന് നേരിട്ടുള്ള പങ്ക് തെളിയിക്കുന്ന ഫോട്ടോകൾ ഉൾപ്പെടെ കൂടുതൽ സാങ്കേതിക തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേസിൽ കഴിഞ്ഞ ദിവസം ദർശനെതിരെ ബെംഗളൂരു പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1300 പേജുള്ള അനുബന്ധ കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

ചിത്രദുർഗയിലെ ഫാർമസിസ്റ്റായ രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂൺ 11നാണ് നടൻ അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയാണ് ദർശൻ.

സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണ് രണ്ടാം പ്രതി. നിലവിൽ ദർശൻ ജാമ്യത്തിലാണ്. നടുവേദനയ്ക്ക് ചികിത്സ തേടി ആറാഴ്ചത്തെ ഇടക്കാല ജാമ്യത്തിലാണ് ദർശൻ ഇപ്പോൾ.

നട്ടെല്ലിന് ശസ്ത്രക്രിയ നടത്തുന്നതിനായി ഒക്ടോബർ 30ന് നടന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

എന്നാൽ, ദർശൻ തൻ്റെ ജാമ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്നും ഇടക്കാല ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിറ്റി പോലീസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടുറോഡിൽ തല്ലുമാല; കാഴ്ചക്കാരായി പോലീസ്, ഒടുവിൽ ഇടപെട്ട് വിദേശ വനിത!
[masterslider id="10"]

Related posts

Click Here to Follow Us