കർണാടകയിൽ ഹട്ടി സ്വർണ ഖനിയിൽ പൊട്ടിത്തെറി; ​തൊഴിലാളി മരിച്ചു

ബെംഗളൂരു : റായ്ചൂർ ജില്ലയിലെ ലിംഗസുഗുർ താലൂക്കിലെ ഹട്ടി സ്വർണ ഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളി മരിച്ചു.

മറ്റൊരു തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. ശരണബസവ (40) എന്ന തൊഴിലാളിയാണ് മരിച്ചത്.നിരുപദി എന്നയാൾക്കാണ് പരിക്കേറ്റത്.

ഖനിയിൽ 2,800 അടി താഴ്ചയിൽ മല്ലപ്പ ഷാഫ്റ്റിൽ പ്രവർത്തനം നടക്കവെയാണ് അപകടം. വേറെയും തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കു​ന്നുണ്ടെന്നാണ് സംശയം.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

സ്വർണ ഖനിയിലെ റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റയാളെ സ്വർണ ഖനിയിലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts