ബെംഗളൂരു : റായ്ചൂർ ജില്ലയിലെ ലിംഗസുഗുർ താലൂക്കിലെ ഹട്ടി സ്വർണ ഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളി മരിച്ചു. മറ്റൊരു തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. ശരണബസവ (40) എന്ന തൊഴിലാളിയാണ് മരിച്ചത്.നിരുപദി എന്നയാൾക്കാണ് പരിക്കേറ്റത്. ഖനിയിൽ 2,800 അടി താഴ്ചയിൽ മല്ലപ്പ ഷാഫ്റ്റിൽ പ്രവർത്തനം നടക്കവെയാണ് അപകടം. വേറെയും തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. സ്വർണ ഖനിയിലെ റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റയാളെ സ്വർണ ഖനിയിലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More