കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടിയ കേസില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന് 2 വര്‍ഷത്തെ തടവ്.

ജോ​​​ധ്പു​​​ർ: കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടിയ കേസില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന് 2 വര്‍ഷത്തെ തടവ് വിധിച്ച് ജോ​​​ധ്പു​​​ർ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് ദേ​​​വ് കു​​​മാ​​ർ ഖ​​​ത്രി​​​. കേസില്‍ ഉള്‍പ്പെട്ട മറ്റു താരങ്ങളായ സെ​​​യി​​​ഫ് അ​​​ലി ഖാ​​​ൻ, ത​​​ബു, സോ​​​ണാ​​​ലി ബേ​​​ന്ദ്രേ, നീ​​​ലം എ​​​ന്നി​​​വരെ കോടതി വെറുതെ വിട്ടു.

അപ്പീല്‍ നല്‍കുന്നതിനായി കോടതി സല്‍മാന്‍ഖാന് ഒരു മാസത്തെ സമയവും നല്‍കിയിട്ടുണ്ട്. കേസിന്‍റെ വി​​​ചാ​​​ര​​​ണാ​​​ ന​​​ട​​​പ​​​ടി​​​ക​​​ൾ മാ​​​ർ​​​ച്ച് 28ന് പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യന്‍ ശിക്ഷാ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസായിരുന്നു ഇത്.

  "റൺവേയിൽ ഇനി എ.ഐ കണ്ണ്; അപകടങ്ങൾക്കും പിഴവുകൾക്കും വിട നൽകി ബെംഗളൂരു വിമാനത്താവളം; ഇത് പുത്തൻ മാസ്റ്റർ പ്ലാൻ

കേസില്‍ ഉള്‍പ്പെട്ട എല്ലാവരോടും കോടതിയില്‍ ഹാജരാകാന്‍ പ്രത്യേക നിര്‍ദ്ദേശവും കോടതി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് എല്ലാവരും കോടതിയില്‍ ഹാജരായിരുന്നു.

1998 ഒ​​​ക്ടോ​​​ബ​​​ർ 1, 2 തീ​​​യ​​​തി​​​ക​​​ളി​​​ൽ ജോ​​​ധ്പു​​​രി​​​ലെ ക​​​ൺ​​​കാ​​​ണി വി​​​ല്ലേ​​​ജി​​​ൽ ര​​​ണ്ടു കൃ​​​ഷ്ണ​​​മൃ​​​ഗ​​​ങ്ങ​​​ളെ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ വേ​​​ട്ട​​​യാ​​​ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. ഹം ​​​സാ​​​ത് സാ​​​ത് ഹേ ​​​എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗി​​​ന്‍റെ സമയത്തായിരുന്നു ഇത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരിതബാധിതർക്കുള്ള വീട് നിർമാണം; ‘കോൺഗ്രസിനെതിരെ സൈബർ ആക്രമണം നടക്കുന്നു’, പൊലീസിൽ പരാതി ദീപ്തി മേരി വർഗീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രി സമീർ അഹമ്മദ് ഖാന്റെ വീട്ടിൽ കോടികളുടെ മോഷണം: ബന്ധുവും പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us