ഏപ്രിൽ 12 ന് കർണാടക ബന്ദ് ! കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ബന്ദിന് ആഹ്വാനം ചെയ്തത് കന്നഡ ചലുവലി വാട്ടാൾ പക്ഷ നേതാവ് വാട്ടാൾ നാഗരാജ്.

ബെംഗളൂരു : ഏപ്രിൽ 12 ന് കർണാടക സംസ്ഥാന ബന്ദ് പ്രഖ്യാപിച്ചു.കന്നഡ ചാലുവാലി വാട്ടാൾ പക്ഷ നേതാവ് ശ്രീ വാട്ടാൾ നാഗരാജ് ആണ് ബന്ദിന് ആഹ്വാനം ചെയ്തത്.

കാവേരി നദീജല തർക്ക വിഷയവുമായി ബന്ധപ്പെട്ട് കാവേരി ജല മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണം എന്ന സുപ്രീം കോടതിയുടെ വിധി നിലനിൽക്കെയാണ് വാട്ടാൾ നാഗരാജിന്റെ ബന്ദ് ആഹ്വാനം.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന മൂന്നംഗ ബെഞ്ച് കാവേരി നദീജലം പങ്കിടലുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ചത്, കർണാടക ക്ക് ചെറിയ രീതിയിൽ ആനുകൂല്യം ലഭിക്കുന്ന രീതിയിലുള്ള വിധിയിൽ 6 ആഴ്ചക്കുള്ളിൽ കാവേരി ജല മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണം എന്ന നിർദ്ദേശവും ഉണ്ടായിരുന്നു.

ഇതു നടക്കാത്തതു കാരണം തമിഴ്നാട്ടിൽ നിന്നുള്ള എംപിമാർ ലോക്സഭാ നടപടികൾ സ്തംഭിപ്പിച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ട് ഇന്ന് തമിഴ്നാട്ടിൽ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
[masterslider id="10"]

Related posts