ജീവന്‍ തിരികെ വരുമെന്ന് പ്രതീക്ഷിച്ച് അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം!

കൊല്‍ക്കത്ത: അപസര്‍പ്പക കഥകളെ വെല്ലുന്ന യഥാര്‍ത്ഥ സംഭവം അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് കൊല്‍ക്കത്തയിലെ 25-എസ്.എന്‍ ചാറ്റര്‍ജി റോഡിലെ താമസക്കാര്‍. ഇവിടെ നിന്നാണ് വയോധികയുടെ മൃതദേഹം ‘മമ്മി’യാക്കി ഫ്രീസറില്‍ സൂക്ഷിച്ച നാല്‍പത്തിയാറുകാരനെയും അയാളുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവം ഇങ്ങനെ: സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ബീന മജൂംദാര്‍ അസുഖബാധിതയായി 2015ല്‍ ആശുപത്രിയില്‍ വച്ച് മരിക്കുന്നു. ബീന മജൂംദാറിന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു വന്നതിന് 25-എസ്.എന്‍ ചാറ്റര്‍ജി റോഡിലെ മറ്റ് താമസക്കാരും സാക്ഷികളാണ്. എന്നാല്‍, ആ മൃതദേഹം സംസ്കരിക്കപ്പെട്ടില്ല.

സംസ്കാര ചടങ്ങുകളെക്കുറിച്ച് അന്വേഷിച്ച അയല്‍ക്കാരോട് അമ്മയെ സുരക്ഷിത കേന്ദ്രത്തിലേക്ക് യാത്രയാക്കിയെന്ന് മകനായ ശുഭബ്രത മജൂംദാര്‍ പറഞ്ഞു. പിന്നീട് അയല്‍ക്കാരും ആ സംഭവം മറന്നു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. ശരീരത്തിലേക്ക് ജീവന്‍ തിരിച്ചു വരുമെന്ന പിതാവ് ഗോപാല്‍ മജൂംദാറിന്‍റെ ഉപദേശം സ്വീകരിച്ച് അമ്മയുടെ മൃതദേഹം മമ്മിയാക്കി സൂക്ഷിക്കാന്‍ ശുഭബ്രത മജൂംദാര്‍ തീരുമാനിച്ചു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

ലെതര്‍ ടെക്നോളജിയില്‍ ബിരുദം നേടിയിട്ടുള്ള ശുഭബ്രത മജൂംദാര്‍ അമ്മയുടെ മൃതദേഹത്തില്‍ നിന്ന് ആന്തരിക അവയവങ്ങളെ നീക്കം ചെയ്ത് രാസലായനിയില്‍ ഇട്ട് ഫ്രീസറില്‍ സൂക്ഷിച്ചു. ഇതിനായി വലിയൊരു ഫ്രീസറും ഇയാള്‍ വാങ്ങി. അമ്മ ജീവിച്ചിരിക്കുന്നുവെന്ന സര്‍ട്ടിഫിക്കറ്റും ഇയാള്‍ വ്യാജമായി നിര്‍മ്മിച്ചു. ഇതുപയോഗിച്ച് സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മയുടെ പെന്‍ഷനും ബാങ്കില്‍ നിന്ന് ഇയാള്‍ മുടങ്ങാതെ വാങ്ങി. മൃതദേഹത്തില്‍ നിന്ന് വിരലടയാളം എടുത്താണ് പെന്‍ഷന്‍ തുക ഇയാള്‍ കൈപ്പറ്റിയത്.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

അടുത്തിടെ മറ്റൊരു വലിയ ഫ്രീസര്‍ കൂടി ഇയാള്‍ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംശയം തോന്നിയ അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള മൃതദേഹവും ശരീരം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസലായനികളും വീട്ടില്‍ നിന്ന് കണ്ടെടുത്തു.

ശുഭബ്രത മജൂംദാറിനെയും ഇയാളുടെ പിതാവ് ഗോപാല്‍ മജൂംദാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഊര്‍ജ്ജിതമായി അന്വേഷണം നടത്തുകയാണ് കൊല്‍ക്കത്ത പൊലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts