ജയനഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനം വ്യാജ ഒപ്പുകൾ നിർമിച്ച് ലക്ഷങ്ങൾ തട്ടി

ബെംഗളൂരു: ജയനഗറിൽ പ്രവർത്തിക്കുന്ന ഓഹരി ബ്രോക്കർ സ്ഥാപനം വ്യാജ ഒപ്പുകൾ നിർമിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ആർ.എം.വി. എക്സ്റ്റൻഷൻ സ്വദേശിയായ ഹേമന്ത് കുമാറാണ് തന്റെ 80 ലക്ഷം രൂപ തട്ടിയെടുത്തതായി പോലീസിൽ പരാതി നൽകിയത്.

കൃഷിവകുപ്പിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച 80 ലക്ഷം രൂപയാണ് 2017ൽ സ്ഥാപനത്തെ വിശ്വസിച്ച് നിക്ഷേപിച്ചത്. അന്ന് ചില പേപ്പറുകളിൽ ഒപ്പിട്ടുനൽകുകയും ചെയ്തിരുന്നു. വിരമിച്ചതിനുശേഷം സ്ഥാപനത്തിലെ ജീവനക്കാരുടെ നിരന്തര സമ്മർദത്തെത്തുടർന്നാണ് പണംനിക്ഷേപിച്ചതെന്നും ഇദ്ദേഹം  പറഞ്ഞു.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

രണ്ടുവർഷത്തിന് ശേഷം അന്വേഷണം നടത്തിയപ്പോഴാണ് വ്യാജ ഒപ്പുകളിട്ട് തന്റെ പേരിൽ ചില ഇടപാടുകൾ നടന്നതായി അറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു. ജയനഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ മുതിർന്ന ജീവക്കാരാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts