നിക്കി ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു.

ചെന്നൈ : തെന്നിന്ത്യൻ നടി നിക്കി ഗൽ റാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ നടി തന്നെ അറിയിച്ചതാണ് ഇക്കാര്യം. “കഴിഞ്ഞ ആഴ്ച്ച പരിശോധനയിൽ എനിക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു. രോഗം ഭേദപ്പെട്ടു ഭേദപ്പെട്ടു വരുന്നു. ഇപ്പോൾ നല്ല സുഖം തോന്നുന്നു. എന്നെ  ശുശ്രൂഷിച്ച അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നു”, നിക്കി  ട്വീറ്റില്‍ കുറിച്ചു. I was tested Positive for #COVID-19 last week. I’m…

Read More

2 ലക്ഷം കടന്ന് കോവിഡ് രോഗ ബാധിതരുടെ എണ്ണം;കര്‍ണാടകയിലെ സമ്പൂര്‍ണ പ്രതിദിന കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം…

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6706 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :103 ആകെ കോവിഡ് മരണം : 3613 ഇന്നത്തെ കേസുകള്‍ : 6706 ആകെ പോസിറ്റീവ് കേസുകള്‍ : 203200 ആകെ ആക്റ്റീവ് കേസുകള്‍ : 78337 ഇന്ന് ഡിസ്ചാര്‍ജ് : 8609 ആകെ ഡിസ്ചാര്‍ജ് : 121242 തീവ്ര…

Read More

നാട്ടുകാർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുമ്പോൾ ഖജനാവിലേക്ക് വരുന്നത് കോടികൾ !

ബെംഗളൂരു : മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയുമെല്ലാം പുറത്തിറങ്ങിയവരിൽ നിന്നായി പിഴയിനത്തിൽ ഇതുവരെ സർക്കാർ പിരിച്ചെടുത്തത് 6.65 കോടി രൂപ. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ 1,12000 വാഹനങ്ങളാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്. ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് 12000 പേർ അറസ്റ്റിലാവുകയും ചെയ്തതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. ക്വാറന്റീൻ ലംഘിച്ച 5.7 ലക്ഷം പേർക്കു താക്കീത് നൽകി. തെറ്റ് ആവർത്തിച്ച 5821 പേർക്കെതിരെ കേസെടുക്കുകയും 3246 പേരെ പൊതു ക്വാറന്റീനിലേക്കു മാറ്റുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

Read More

നിരോധനാജ്ഞ നീട്ടി…

ബെംഗളൂരു: രണ്ട് ദിവസങ്ങളിലായി ഉണ്ടായ അക്രമണങ്ങളോട് അനുബന്ധിച്ച് നഗരത്തിലെ ഡി.ജെ.ഹള്ളി,കെ.ജി.ഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പ്രഖ്യാപിച്ച സി ആർ പി സി (കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ )സെക്ഷൻ 144 ഓഗസ്റ്റ് 15, 6 മണി വരെ നീട്ടി.  ബുധനാഴ്ചയാണ് നഗരത്തിൽ 144 പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റിനെ സംബന്ധിച് ബുധനാഴ്ച നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്നാണ് നാലിൽ കൂടുതൽ പേർ ഒരുമിച്ച് ഒരു സ്ഥലത്ത് കൂട്ടം കൂടുന്നത് തടയുന്ന സെക്ഷൻ 144 നഗരത്തിൽ പ്രഖ്യാപിച്ചത്. നഗരത്തിലെ ഡി…

Read More

തലക്കാവേരിയിൽ ഉരുള്‍ പൊട്ടലിൽ മരിച്ച മുഖ്യപൂജാരിയെ സംസ്‌കരിച്ചു; മൂന്നുപേരുടെ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു

ബെംഗളൂരു: തലക്കാവേരിയിൽ ഉരുള്‍ പൊട്ടലിൽ മരിച്ച മുഖ്യപൂജാരിയെ സംസ്‌കരിച്ചു. ഉരുള്‍ പൊട്ടി മണ്ണിനടിയിലായ ക്ഷേത്രാധിപതിയും മുഖ്യ പൂജാരിയുമായിരുന്ന ടിഎസ് നാരായണ ആചാര്യരുടെ മൃതദേഹം അദ്ദേഹത്തിന്‍റെ ഇഷ്ടമണ്ണിലാണ് സംസ്‌കരിച്ചത്. മുഖ്യ പൂജാരിയുമായിരുന്ന ടിഎസ് നാരായണ ആചാര്‍ താമസിച്ച പുരാതന ഭവനത്തില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ നാഗതീര്‍ത്ഥയില്‍ ചീഞ്ഞളിഞ്ഞ നിലയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ കേന്ദ്ര ദുരന്ത നിവാരണ സേന മൃതദേഹം പുറത്തെടുത്തത്. ഭാഗമണ്ഡല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം വൈകീട്ട് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. അവസാന കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ മക്കളെത്തിയിരുന്നു. മൂന്നുപേരുടെ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു.…

Read More

കോവിഡ് രോഗമുക്തി നേടിയ സിദ്ധരാമയ്യ ആശുപത്രി വിട്ടു

ബെംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ കോവിഡ് രോഗമുക്തി നേടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി. Leader of opposition & former Karnataka CM Siddaramaiah is being discharged in accordance with guidelines.His vital parameters were stable & at discharge,he was comfortable & asymptomatic. He has been advised follow-up& home quarantine as per guidelines:Chairman,Manipal Hospitals pic.twitter.com/rNnwFoIo5P — ANI (@ANI) August 13, 2020 സിദ്ധരാമയ്യയുടെ തുടര്‍ച്ചയായ രണ്ടു പരിശോധനാ…

Read More

കോവിഡ് വാക്സിൻ റിസർച്ച് സെന്റർ ഇനി ബെംഗളൂരുവിലും

ബെംഗളൂരു: സംസ്ഥാന സർക്കാർ അമേരിക്കയിലെ സ്വകാര്യ കമ്പനിയുമായി ചേർന്ന് നഗരത്തിൽ കോവിഡ് വാക്സിൻ റിസർച്ച് സെന്റർ സ്ഥാപിക്കാൻ ഒരുങ്ങുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ഗവേഷണവും വാക്സിൽ വികസിപ്പിക്കാനുള്ള ഗവേഷണവുമാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയിലെ അറ്റ്‌ലാന്റ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇമോറി വാക്സിൻ സെന്ററുമായി സഹകരിച്ചാണ് കേന്ദ്രം സ്ഥാപിക്കുക. കോവിഡ് പ്രതിരോധരംഗത്ത് ഗവേഷണകേന്ദ്രം സംസ്ഥാനത്തിന് നേട്ടമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ചെലവുകുറഞ്ഞ രീതിയിലുള്ള കോവിഡ് പരിശോധന സംവിധാനം ഉൾപ്പെടെ കണ്ടെത്തിയ കമ്പനിയാണ് ഇമോറി വാക്സിൽ സെന്റർ. സജീവമായ ചില വാക്സിൻ പരീക്ഷണങ്ങളുമായും കമ്പനി സഹകരിക്കുന്നുണ്ട്. അർബുദ ചികിത്സയ്ക്കുള്ള നൂതനമാർഗങ്ങളുൾപ്പെടെ…

Read More

40000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പു നടത്തിയ ഐ.എം.എ.ഗ്രൂപ്പിൻ്റെ സ്വത്ത് വകകൾ സർക്കാർ കണ്ടുകെട്ടി.

ബെംഗളൂരു: നഗരത്തെ പിടിച്ച് കുലുക്കിയ വൻ നിക്ഷേപ തട്ടിപ്പ് കേസിലെ ഭാഗമായ ഐ.എം.എ ജ്വല്ലറി ഗ്രൂപ്പിൻ്റെ സ്വത്ത് വകകൾ റവന്യൂ വകുപ്പ് കണ്ട് കെട്ടി. പതിനായിരക്കണക്കിന് ആളുകളുടേതടക്കം 40000 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് തടന്നതായാണ് കണക്കാക്കുന്നത്. ആദ്യം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി), സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യാഗസ്ഥനും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത് സ്വത്ത് കണ്ട് കെട്ടിയത്. ഐഎംഎ ഗ്രൂപ്പ് കെട്ടിടങ്ങളിലെ മേശ, കസേര തുടങ്ങിയ ഉപകരണങ്ങളും സെക്യൂരിറ്റി നിക്ഷേപങ്ങളും ഉൾപ്പെടെ 7.5 കോടി രൂപയുടെ സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. നേരത്തെ എൻഫോഴ്സ്മെന്റ്…

Read More

കോവിഡ് ബാധിതരായ സ്ത്രീകളിൽനിന്ന്‌ നഗരത്തിൽ പിറന്നത് 200 കുഞ്ഞുങ്ങൾ

ബെംഗളൂരു: നഗരത്തിൽ കോവിഡ് ബാധിതരായ സ്ത്രീകളിൽനിന്ന് ഇതുവരെ പിറന്നത് 200 കുഞ്ഞുങ്ങൾ; എല്ലാവരും കോവിഡ് നെഗറ്റീവ്. കഴിഞ്ഞദിവസം വിക്ടോറിയ ആശുപത്രിയിലായിരുന്നു 200-മത്തെ കുഞ്ഞിന്റെ ജനനം. കോവിഡ് രോഗികളായ ഗർഭിണികൾക്കു വേണ്ടി മാത്രം ഗൈനക്കോളജി വിഭാഗം മാറ്റിവെച്ച വിക്ടോറിയ ആശുപത്രിയിലും വാണിവിലാസ് ആശുപത്രിയിലുമാണ് കുഞ്ഞുങ്ങൾ പിറന്നത്. സ്വകാര്യ ആശുപത്രികൾ കോവിഡ് കാലത്ത് ഗർഭിണികളെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുന്നതായി പരാതിയുയർന്ന സാഹചര്യത്തിലാണ് സർക്കാർ ആശുപത്രികളിൽ ഇവർക്ക് പ്രത്യേക സൗകര്യമൊരുക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പ്രസവസമയത്ത് അതീവ സുരക്ഷാസംവിധാനങ്ങളാണ് ജീവനക്കാർ സ്വീകരിക്കുന്നത്. പ്രസവശേഷവും അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഒരുതരത്തിലും രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളും…

Read More

ജയനഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനം വ്യാജ ഒപ്പുകൾ നിർമിച്ച് ലക്ഷങ്ങൾ തട്ടി

ബെംഗളൂരു: ജയനഗറിൽ പ്രവർത്തിക്കുന്ന ഓഹരി ബ്രോക്കർ സ്ഥാപനം വ്യാജ ഒപ്പുകൾ നിർമിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ആർ.എം.വി. എക്സ്റ്റൻഷൻ സ്വദേശിയായ ഹേമന്ത് കുമാറാണ് തന്റെ 80 ലക്ഷം രൂപ തട്ടിയെടുത്തതായി പോലീസിൽ പരാതി നൽകിയത്. കൃഷിവകുപ്പിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച 80 ലക്ഷം രൂപയാണ് 2017ൽ സ്ഥാപനത്തെ വിശ്വസിച്ച് നിക്ഷേപിച്ചത്. അന്ന് ചില പേപ്പറുകളിൽ ഒപ്പിട്ടുനൽകുകയും ചെയ്തിരുന്നു. വിരമിച്ചതിനുശേഷം സ്ഥാപനത്തിലെ ജീവനക്കാരുടെ നിരന്തര സമ്മർദത്തെത്തുടർന്നാണ് പണംനിക്ഷേപിച്ചതെന്നും ഇദ്ദേഹം  പറഞ്ഞു. രണ്ടുവർഷത്തിന് ശേഷം അന്വേഷണം നടത്തിയപ്പോഴാണ് വ്യാജ ഒപ്പുകളിട്ട് തന്റെ പേരിൽ ചില ഇടപാടുകൾ നടന്നതായി അറിഞ്ഞതെന്ന്…

Read More
Click Here to Follow Us