കോവിഡ് ബാധിതരായ സ്ത്രീകളിൽനിന്ന്‌ നഗരത്തിൽ പിറന്നത് 200 കുഞ്ഞുങ്ങൾ

ബെംഗളൂരു: നഗരത്തിൽ കോവിഡ് ബാധിതരായ സ്ത്രീകളിൽനിന്ന് ഇതുവരെ പിറന്നത് 200 കുഞ്ഞുങ്ങൾ; എല്ലാവരും കോവിഡ് നെഗറ്റീവ്.

കഴിഞ്ഞദിവസം വിക്ടോറിയ ആശുപത്രിയിലായിരുന്നു 200-മത്തെ കുഞ്ഞിന്റെ ജനനം. കോവിഡ് രോഗികളായ ഗർഭിണികൾക്കു വേണ്ടി മാത്രം ഗൈനക്കോളജി വിഭാഗം മാറ്റിവെച്ച വിക്ടോറിയ ആശുപത്രിയിലും വാണിവിലാസ് ആശുപത്രിയിലുമാണ് കുഞ്ഞുങ്ങൾ പിറന്നത്.

  ബെംഗളൂരു സൗത്ത് ഡിസിപിയായി കോന വംശി കൃഷ്ണ ഐപിഎസ് ചുമതലയേറ്റു

സ്വകാര്യ ആശുപത്രികൾ കോവിഡ് കാലത്ത് ഗർഭിണികളെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുന്നതായി പരാതിയുയർന്ന സാഹചര്യത്തിലാണ് സർക്കാർ ആശുപത്രികളിൽ ഇവർക്ക് പ്രത്യേക സൗകര്യമൊരുക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

പ്രസവസമയത്ത് അതീവ സുരക്ഷാസംവിധാനങ്ങളാണ് ജീവനക്കാർ സ്വീകരിക്കുന്നത്. പ്രസവശേഷവും അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഒരുതരത്തിലും രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കും. ഒരു കുഞ്ഞിനുപോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നതും ആരോഗ്യവകുപ്പിന് അഭിമാനകരമായ നേട്ടമാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us