ഹോൺ മുഴക്കിയിട്ടും കുലുക്കമില്ല; കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഒറ്റയാന്റെ ‘റോഡ് ഉപരോധം’! ദൃശ്യങ്ങൾ കാണാം

ബെംഗളൂരു: കർണാടകയിലെ വനമേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. ചാമരാജനഗറിന് പിന്നാലെ ഉത്തര കന്നഡ ജില്ലയിലും കാട്ടാനശല്യം രൂക്ഷമാകുകയാണ്.

കഴിഞ്ഞ ദിവസം അംബികാനഗർ-ബൊമ്മനഹള്ളി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തിയ ഒറ്റയാന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഉത്തര കന്നഡ, അംബികാനഗർ-ബൊമ്മനഹള്ളി പായിലാണ് സംഭവം. റോഡിന് നടുവിൽ നിലയുറപ്പിച്ച ആന, ബസ് വരുന്നത് കണ്ടിട്ടും പിന്മാറാൻ തയ്യാറായില്ല. ബസിന് തൊട്ടുമുന്നിൽ ആന നിലയുറപ്പിച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായി. മിനിറ്റുകളോളം ആന റോഡിൽ തന്നെ നിലയുറപ്പിച്ചു.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ഒടുവിൽ ഡ്രൈവർ ആവർത്തിച്ച് ഹോൺ മുഴക്കിയതോടെയാണ് ആന പതുക്കെ റോഡിന്റെ വശത്തേക്ക് മാറിയത്. ഇതിനുശേഷമാണ് ബസ് യാത്ര തുടർന്നത്.

ആന അക്രമാസക്തനാകാതിരുന്നതും ഡ്രൈവർ കൃത്യസമയത്ത് ഹോൺ മുഴക്കി ആനയെ മാറ്റിയതും വലിയ അപകടം ഒഴിവാക്കി.

വനമേഖലകളിലൂടെയുള്ള രാത്രിയാത്രകളിലും പുലർച്ചെയുള്ള യാത്രകളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ആന ബസ് തടയുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
[masterslider id="10"]

Related posts