തിരുവനന്തപുരം: കഞ്ചാവ് ഉപയോഗിക്കുന്നതിനെ കുറിച്ച് പൊലീസിൽ പരാതി പറയുമെന്ന് പറഞ്ഞ സ്ത്രീയെ ആക്രമിച്ച് യുവാവ്. കൊച്ചുവേളിയിലാണ് സംഭവം. 28കാരനായ ജാക്സണാണ്(റിനു) ബന്ധുവായ ജെസ്പിനെ വെട്ടി പരിക്കേൽപിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് 52കാരിയായ ജെസ്പിന് നേരെ ആക്രമണമുണ്ടായത്. ജെസ്പിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. കഞ്ചാവ് ഉപയോഗത്തെ കുറിച്ച് പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞ് ജെസ്പിൻ റിനുവിനെ ഭീഷണപ്പെടുത്തി എന്നും പറയപ്പെടുന്നുണ്ട്. ഇതിൽ പ്രകോപിതനായ യുവാവ് ആക്രമിക്കുകയായിരുന്നു.
Read MoreDay: 26 February 2026
മൂന്നു വയസുകാരിയെ രണ്ടാനമ്മ വെട്ടിക്കൊന്നു, അറസ്റ്റ്
ഉത്തർപ്രദേശിൽ മൂന്ന് വയസ്സുള്ള കുട്ടിയെ വെട്ടിക്കൊന്ന രണ്ടാനമ്മ അറസ്റ്റിൽ. രണ്ടാനമ്മയായ പൂജയാണ് അറസ്റ്റിലായത്. മകൾ അദിതിയെ (3) ആണ് കൊലപ്പെടുത്തിയത്. രണ്ട് വർഷം മുൻപ് അദിതിയുടെ അമ്മ മരിക്കുകയും ഒരു മാസം മുമ്പ് ത്രിവേണി മൗര്യ(40) പൂജയെ വിവാഹം കഴിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രി ബിജാര ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. മൗര്യയുടെ പരാതി പ്രകാരം, രാത്രി 11 മണിയോടെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ നിലത്ത് എറിയുകയും കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Read Moreആരാധകർ കാത്തിരുന്ന ആ നിമിഷം; രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി: ചിത്രങ്ങൾ പുറത്ത് വിട്ട് താരങ്ങൾ
ഉദയ്പൂർ: ദക്ഷിണേന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന താരവിവാഹം സമാപിച്ചു. പ്രിയ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി. വ്യാഴാഴ്ച (ഫെബ്രുവരി 26) ഉദയ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ ആശംസകളുടെ പ്രവാഹമാണ്. View this post on Instagram ആചാരബദ്ധമായ വിവാഹചടങ്ങുകൾ പൂർണ്ണമായും തെലുങ്ക് ആചാരപ്രകാരമായിരുന്നു വിവാഹം. രാവിലെ 10 മണിക്ക് ആരംഭിച്ച ശുഭ മുഹൂർത്തത്തിൽ വേദിക് മന്ത്രോച്ചാരണങ്ങളുടെയും അഗ്നിസാക്ഷിയുടെയും അകമ്പടിയോടെ വിജയ് രശ്മികയുടെ കഴുത്തിൽ…
Read Moreക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; 12-കാരനെ മൂന്നു പേർ ചേർന്ന് തല്ലിക്കൊന്നു
പശ്ചിമ ഡൽഹി തിലക് നഗറിൽ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ 12 കാരനെ പ്രായപൂർത്തിയാകാത്തവർ തല്ലിക്കൊന്നതിൽ മൂന്നു പേർ അറസ്റ്റിൽ. വഴക്കിനെ തുടർന്നുണ്ടായ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ വഴക്കിന് പിന്നാലെ പ്രധാന പ്രതി വീട്ടിലെത്തി 17 വയസ്സുള്ള രണ്ട് ബന്ധുക്കളോടും 13 വയസ്സുള്ള മറ്റൊരാളോടും സംഭവ വിവരം അറിയിച്ചു. തുടർന്ന് മൂവരും ചേർന്ന് ഇരയെ തിരഞ്ഞ് കണ്ടെത്തി നേരിട്ട് ആക്രമിക്കുകയായിരുന്നു. പിന്നാലെ കൂട്ടം ചേർന്ന് ആക്രമിക്കുകയും തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.…
Read Moreഇഎംഐക്ക് പുറമെ ‘മെയിന്റനൻസ് ചെലവ് തിരിച്ചടി; ബെംഗളൂരുവിലെ അപ്പാർട്ടുമെന്റ് ഉടമകൾ കടുത്ത പ്രതിസന്ധിയിൽ!
ബെംഗളൂരു: നഗരത്തിലെ ഫ്ലാറ്റുകളിലും വില്ലകളിലും താമസിക്കുന്നവർക്ക് വീട്ടുവാടകയ്ക്കും വായ്പാ തിരിച്ചടവിനും (EMI) പുറമെ മെയിന്റനൻസ് ചാർജും വലിയ ബാധ്യതയാകുന്നു. ബെംഗളൂരുവിലെ പ്രമുഖ ഹൗസിംഗ് സൊസൈറ്റികളിൽ ഓരോ വർഷവും മെയിന്റനൻസ് തുക കുത്തനെ കൂടുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. “ഇത് താങ്ങാനാവുന്നതിലും അധികമാണെമന്നാണ് താമസക്കാരുടെ പരാതി. റെഡ്ഡിറ്റിൽ (Reddit) ഒരു താമസക്കാരൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചാവിഷയം. അദ്ദേഹത്തിന്റെ വാക്കുകളിൽ: നിലവിൽ ഭൂരിഭാഗം സൊസൈറ്റികളും ഒരു ചതുരശ്ര അടിക്ക് 3 രൂപയോ അതിലധികമോ ആണ് മെയിന്റനൻസ് ആയി ഈടാക്കുന്നത്. ഇത് മാസം 4,000…
Read Moreകാണാതായ തന്റെ എസ്‌യുവി തേടി ബെംഗളൂരുവിലെത്തി; രാജസ്ഥാൻ സ്വദേശിക്ക് ക്രൂരമർദ്ദനവും കവർച്ചയും!
ബെംഗളൂരു: സ്വന്തം വാഹനം കണ്ടെത്താൻ ജോധ്‌പൂരിൽ നിന്നും ബെംഗളൂരുവിലെത്തിയ യുവാവിനെ അക്രമിസംഘം നടുറോഡിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തു. ജോധ്‌പൂർ സ്വദേശിയായ ചന്ദ്രപ്രകാശ് (32) ആണ് അക്രമത്തിന് ഇരയായത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശിയായ ബിസിനസുകാരൻ മംഗിലാൽ ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപ് ചന്ദ്രപ്രകാശ് തന്റെ സുഹൃത്തായ മഹേന്ദ്ര ഗുജ്ജറിന് എസ്‌യുവി കുറച്ചുദിവസത്തേക്ക് നൽകിയിരുന്നു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും വാഹനം തിരികെ ലഭിച്ചില്ല. തുടർന്ന് ജോധ്‌പൂർ പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഒടുവിൽ ചന്ദ്രപ്രകാശ് തന്നെ രംഗത്തിറങ്ങി.…
Read Moreപിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇറങ്ങി
മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്തു. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ് അഭിമുഖംചിത്രീകരിച്ചത്. സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും മുൻപ് മോഹൻലാൽ അഭിമുഖം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പായി സർക്കാർ വലിയ പി.ആർ. പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രി മോഹൻലാൽ അഭിമുഖം എത്തുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ്…
Read Moreമന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമം; എം വി ജയരാജൻ
ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമമെന്ന് സിപിഐഎം നേതാവ് എംവി ജയരാജൻ. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും മന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്നും എം വി ജയരാജൻ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ വീണാ ജോർജിനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്.കഴുത്തിന്റെ വലതുഭാഗത്താണ് പരുക്ക്, മന്ത്രി നിന്നിരുന്നതിന്‍റെ വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അയാൾ പ്രതിഷേധത്തിന് അല്ല കൊലപാതകത്തിനാണ് ശ്രമിച്ചത്. റീത്ത് വെച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കമെന്നും എം വി ജയരാജൻ…
Read Moreഹോൺ മുഴക്കിയിട്ടും കുലുക്കമില്ല; കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഒറ്റയാന്റെ ‘റോഡ് ഉപരോധം’! ദൃശ്യങ്ങൾ കാണാം
ബെംഗളൂരു: കർണാടകയിലെ വനമേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. ചാമരാജനഗറിന് പിന്നാലെ ഉത്തര കന്നഡ ജില്ലയിലും കാട്ടാനശല്യം രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസം അംബികാനഗർ-ബൊമ്മനഹള്ളി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തിയ ഒറ്റയാന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഉത്തര കന്നഡ, അംബികാനഗർ-ബൊമ്മനഹള്ളി പായിലാണ് സംഭവം. റോഡിന് നടുവിൽ നിലയുറപ്പിച്ച ആന, ബസ് വരുന്നത് കണ്ടിട്ടും പിന്മാറാൻ തയ്യാറായില്ല. ബസിന് തൊട്ടുമുന്നിൽ ആന നിലയുറപ്പിച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായി. മിനിറ്റുകളോളം ആന റോഡിൽ തന്നെ നിലയുറപ്പിച്ചു. ഒടുവിൽ ഡ്രൈവർ ആവർത്തിച്ച് ഹോൺ മുഴക്കിയതോടെയാണ് ആന പതുക്കെ റോഡിന്റെ വശത്തേക്ക്…
Read Moreകേരള സ്റ്റോറി 2ന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വിവാദ സിനിമ കേരള സ്റ്റോറി 2ൻ്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാർദ്ദത്തിന് ഭീഷണിയാകുമെന്ന് നിരീക്ഷിച്ചും സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റേ ചെയ്തത്. കേരള സ്‌റ്റോറി കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാന്‍ അവസരം ഒരുക്കുന്നതില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ഒഴിഞ്ഞുമാറി എന്നും ഹൈക്കോടതി വിമർശിച്ചു. സിനിമയ്ക്കെതിരായ രണ്ട് ഹര്‍ജികളും നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രദർശനാനുമതി ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം തീരുംവരെ കേരള സ്റ്റോറി 2ന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിനിമ ഹൈക്കോടതി…
Read More