ലിഫ്റ്റ് തകര്‍ന്ന് ഏഴുമീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പതിച്ചു; മുംബൈയിൽ യുവാവിന് ദാരുണാന്ത്യം

മുംബൈ: ലിഫ്റ്റ് തകർന്ന് വീണ് മുംബൈയിൽ യുവാവിന് ദാരുണാന്ത്യം. 21 നില കെട്ടിടത്തിലെ കാർ പാർക്കിങ്ങിലുള്ള ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടം സംഭവിച്ചത്.

30 വയസ്സുള്ള ശുഭം മദംലാല്‍ ധൂരിയാണ് മരിച്ചത്. 45-കാരനായ സന്‍ജിത് യാദവ് എന്നയാള്‍ക്ക് പരിക്കേറ്റു. ബോറിവാലി വെസ്റ്റില്‍ ലിങ്ക് റോഡിലുള്ള കെട്ടിടത്തിൽ കഴിഞ്ഞ രാവിലെയാണ് സംഭവം.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്ന് ഏഴുമീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന ഇരുവരെയും മുംബൈ ഫയര്‍ ബ്രിഗേഡ് എത്തിയാണ് രക്ഷിച്ചത്.

അടിയന്തര ചികിത്സക്കായി യുവാവിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ശുഭം മരിച്ചിരുന്നു. തലയ്ക്ക് പരിക്കേറ്റ സന്‍ജിതിൻ്റെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അതെസമയം  അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ
[masterslider id="10"]

Related posts