ലിഫ്റ്റ് തകര്‍ന്ന് ഏഴുമീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പതിച്ചു; മുംബൈയിൽ യുവാവിന് ദാരുണാന്ത്യം

മുംബൈ: ലിഫ്റ്റ് തകർന്ന് വീണ് മുംബൈയിൽ യുവാവിന് ദാരുണാന്ത്യം. 21 നില കെട്ടിടത്തിലെ കാർ പാർക്കിങ്ങിലുള്ള ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടം സംഭവിച്ചത്. 30 വയസ്സുള്ള ശുഭം മദംലാല്‍ ധൂരിയാണ് മരിച്ചത്. 45-കാരനായ സന്‍ജിത് യാദവ് എന്നയാള്‍ക്ക് പരിക്കേറ്റു. ബോറിവാലി വെസ്റ്റില്‍ ലിങ്ക് റോഡിലുള്ള കെട്ടിടത്തിൽ കഴിഞ്ഞ രാവിലെയാണ് സംഭവം. കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്ന് ഏഴുമീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന ഇരുവരെയും മുംബൈ ഫയര്‍ ബ്രിഗേഡ് എത്തിയാണ് രക്ഷിച്ചത്. അടിയന്തര ചികിത്സക്കായി യുവാവിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ശുഭം മരിച്ചിരുന്നു. തലയ്ക്ക് പരിക്കേറ്റ സന്‍ജിതിൻ്റെ…

Read More
Click Here to Follow Us