ആറു കോച്ച് മെട്രോ ട്രെയിന്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ മാത്രം.

ആറ് കോച്ച് മെട്രോ ട്രെയിനിന്റെ പതിവ് സർവീസ് ഇന്ന് ആരംഭിച്ചു. ബയ്യപ്പനഹള്ളി മുതൽ മൈസൂരു റോഡ് വരെയുള്ള ഈസ്റ്റ് വെസ്റ്റ് കോറിഡോറിൽ ബയ്യപ്പനഹള്ളി മുതൽ വിജയനഗർ വരെയാണ് രാവിലെ എട്ട് മുതൽ 10.30 വരെയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെയും സർവീസ്.തിങ്കൾ മുതൽ വെള്ളി വരെയാണ് ആദ്യഘട്ടത്തിൽ ആറു കോച്ച് ട്രെയിൻ ഉണ്ടാകുക. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നപക്ഷം ശനി, ഞായർ ദിവസങ്ങളിലും സർവീസ് നടത്തും.ആറ് കോച്ചുകളിലായി 2004 യാത്രക്കാരെ കയറ്റാമെന്നതിനാൽ മെട്രോ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാൻ സാധിക്കും.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

നിലവിലെ മൂന്ന് കോച്ച് ട്രെയിനുകളിൽ പരമാവധി 975 യാത്രക്കാർക്കേ കയറാനാവൂ.ഇപ്പോൾ സർവീസ് നടത്തുന്ന 50 ട്രെയിനുകളിലും അടുത്ത ജൂണിനകം ആറ് കോച്ചുകൾ എത്തുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം അഞ്ച് ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ബിഎംആർസിഎൽ എംഡി: മഹേന്ദ്ര ജെയിൻ പറഞ്ഞു.നീളം കൂടിയ ട്രെയിനുകൾക്ക് പരമാവധി 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡാണ് (ബിഇഎംഎൽ) കോച്ചുകൾ നിർമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts