എട്ടാം ക്ലാസ്സുകാരന്‍ തന്നെ ഉന്നത വിദ്യാഭ്യസമന്ത്രിയായി തുടരാം;വകുപ്പ് മാറ്റത്തിന് സാധ്യത ഇല്ല.

ബെംഗളൂരു : വകുപ്പിനെ ചൊല്ലി അതൃപ്തനായിരുന്ന മന്ത്രി ജി.ടി.ദേവെഗൗഡ ഒടുവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ദേവെഗൗഡയ്ക്ക് ഉന്നത വിദ്യാഭ്യാസം നൽകിയതിനെ ചിലർ ചോദ്യം ചെയ്തിരുന്നു. ഗതാഗതം ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളിൽ നോട്ടമിട്ടിരുന്ന ദേവെഗൗഡയും അതൃപ്തനായിരുന്നു. പ്രധാന വകുപ്പുകൾ നൽകണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ മൈസൂരുവിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ ബിഎസ്‌സി ബിരുദം മാത്രമുള്ള താൻ മുഖ്യമന്ത്രിയുടെ ജോലി നിർവഹിക്കുന്നില്ലേ എന്നായിരുന്നു വിവാദങ്ങളോട് കുമാരസ്വാമിയുടെ പ്രതികരണം. മുഖ്യമന്ത്രി തന്നിൽ അർപ്പിച്ച വിശ്വാസമനുസരിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തതെന്നും ഭാവിയിൽ…

Read More

കഴിഞ്ഞ അധ്യയന വര്‍ഷത്തെക്കാള്‍ 8% വര്‍ധന മാത്രം;മെഡിക്കൽ, എൻജിനീയറിങ്, ഡെന്റൽ സീറ്റുകളിൽ, ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചതിലും കൂടുതൽ ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരെ കർശന നടപടി

ബെംഗളൂരു : കർണാടകയിലെ മെഡിക്കൽ, എൻജിനീയറിങ്, ഡെന്റൽ സീറ്റുകളിൽ, ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചതിലും കൂടുതൽ ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു കമ്മിറ്റി അധ്യക്ഷൻ റിട്ട. ജസ്റ്റിസ് വി.ശൈലേന്ദ്രകുമാർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ അധ്യയന വർഷത്തെ ഫീസിനേക്കാൾ പരമാവധി എട്ടുശതമാനം വർധനയേ ഇത്തവണ പാടുള്ളു. ഇതിലധികം പണം ചോദിക്കുന്ന മാനേജുമെന്റുകൾക്കെതിരെ വിദ്യാർഥികൾക്കോ മറ്റുള്ളവർക്കോ പരാതി നൽകാം. ഇതുസംബന്ധിച്ചു പേരു വെളിപ്പെടുത്താതെ ലഭിക്കുന്ന പരാതികൾപോലും സമിതി പരിശോധിക്കും. പരാതി സത്യമെന്നു ബോധ്യപ്പെട്ടാൽ കോളജുകളിൽനിന്നു 10 ലക്ഷം രൂപ വരെ പിഴയീടാക്കുകയും ചെയ്യും.സ്വകാര്യ കോളജുകളുമായി…

Read More

ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ വനിതാ ഡോക്ടറെ ആശുപത്രിയിലെത്തിച്ച് കേരള ആർടിസി ജീവനക്കാർ മാതൃകയായി.

ബെംഗളൂരു :കെ എസ് ആര്‍ ടി സി ജീവനക്കാരുടെ നല്ല പെരുമാറ്റത്തിന് ഒരു ഉദാഹരണം കൂടി, ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ വനിതാ ഡോക്ടറെ ആശുപത്രിയിലെത്തിച്ച് കേരള ആർടിസി ജീവനക്കാർ മാതൃകയായി. ജൂൺ മൂന്നിന് എറണാകുളത്തുനിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന വോൾവോ എസി ബസിലാണ് തൃശൂർ സ്വദേശിനിയായ വനിതാ ഡോക്ടർ കുഴഞ്ഞുവീണത്. പുലർച്ചെ 4.30നു ബസ് ഹൊസൂരിലെത്തിയപ്പോഴാണ് സംഭവം. സഹയാത്രികർ വിവരമറിയിച്ചതിനെ തുടർന്നു ബസ് ജീവനക്കാരായ എറണാകുളം ഡിപ്പൊയിലെ വി. ബൈജുവും വി.ബി. ഗിരീഷും ചേർന്നു ബസിൽ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ മുൻകൂറായി നൽകേണ്ട…

Read More

ആറു കോച്ച് മെട്രോ ട്രെയിന്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ മാത്രം.

ആറ് കോച്ച് മെട്രോ ട്രെയിനിന്റെ പതിവ് സർവീസ് ഇന്ന് ആരംഭിച്ചു. ബയ്യപ്പനഹള്ളി മുതൽ മൈസൂരു റോഡ് വരെയുള്ള ഈസ്റ്റ് വെസ്റ്റ് കോറിഡോറിൽ ബയ്യപ്പനഹള്ളി മുതൽ വിജയനഗർ വരെയാണ് രാവിലെ എട്ട് മുതൽ 10.30 വരെയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെയും സർവീസ്.തിങ്കൾ മുതൽ വെള്ളി വരെയാണ് ആദ്യഘട്ടത്തിൽ ആറു കോച്ച് ട്രെയിൻ ഉണ്ടാകുക. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നപക്ഷം ശനി, ഞായർ ദിവസങ്ങളിലും സർവീസ് നടത്തും.ആറ് കോച്ചുകളിലായി 2004 യാത്രക്കാരെ കയറ്റാമെന്നതിനാൽ മെട്രോ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാൻ സാധിക്കും. നിലവിലെ മൂന്ന് കോച്ച് ട്രെയിനുകളിൽ…

Read More

മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയില്‍ ഓഗസ്റ്റ് 1 മുതൽ മൂന്നുമാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. പിഴയടച്ചു നിയമാനുസൃതം രാജ്യത്തു തുടരാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടുപോകാനോ ഇതിലൂടെ സാധിക്കും. വീസ നിയമങ്ങളിൽ ഇളവു വരുത്തിയ സർക്കാർ തീരുമാനത്തിന്‍റെ ചുവടുപിടിച്ചാണു പൊതുമാപ്പ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. എന്നാല്‍, ദുരന്തങ്ങളിലും യുദ്ധത്തിലും ഇരയായവർക്ക് ഒരു വർഷത്തെ എമർജൻസി റസിഡൻസി നല്‍കും. വിധവകളുടെയും വിവാഹമോചിതരുടെയും മാനവികതയെ പരിഗണിച്ചു രാജ്യത്ത് അവരുടെ താമസത്തിനു സൗകര്യമൊരുക്കി സഹായിക്കുകയും ചെയ്യും. 2013…

Read More

പീഡിതപുരുഷന്മാരേ നിങ്ങള്‍ക്ക് ഞങ്ങളുണ്ട്

പീഡനമനുഭവിക്കുന്ന പുരുഷന്മാർക്ക് സൗജന്യ നിയമസഹായം നല്കുന്നതിനായി ആഗോള ഹെൽപ്പ്‍ലൈനെത്തി. ഇന്ത്യയിലെ ഒമ്പത് ഭാഷകളിൽ പ്രശ്നങ്ങൾ പങ്കുവെക്കാം. ഹെൽപ്പ്‌ലൈനിലൂടെ നിയമോപദേശവും സാന്ത്വനവും ലഭിക്കും. കേരളത്തിൽ ഇതിന്‍റെ സഹായത്തിനായി പ്രവർത്തിക്കുന്നത് പുരുഷാവകാശ സംരക്ഷണസമിതിയെന്ന സംഘടനയാണ്. ‘സേവ് ഇന്ത്യൻ ഫാമിലി’ എന്ന കൂട്ടായ്മയാണ് ഹെൽപ്പ്‍ലൈൻ തുടങ്ങിയത്. വിവാഹനിയമങ്ങളുടെ ദുരുപയോഗത്തിന് ഇരയായ പുരുഷന്മാരുടെ കൂട്ടായ്മയാണ് ‘സേവ് ഇന്ത്യൻ ഫാമിലി’.  ഈ കൂട്ടായ്മയുടെ കൂടുതൽ സേവനത്തിനായി രാജ്യവ്യാപകമായി 50-ലേറെ പുരുഷസേവന സന്നദ്ധ സംഘടനകളുമുണ്ട്. വർഷത്തിൽ എല്ലാ ദിവസവും 24 മണിക്കൂറും സേവനം നല്കുന്നതിനായി ഒമ്പതു മേഖലകളായാണ് തിരിച്ചിരിക്കുന്നത്. ഹെൽപ്പ്‍ലൈനിൽ വിളിച്ച് ഒമ്പത്…

Read More

പൃത്വിയുടെയും പാര്‍വതിയുടെയും ലിപ്പ്‍ലോക്ക്; മൈ സ്റ്റോറിയിലെ പുതിയ ഗാനം

പൃത്വിരാജിനെ നായകനാക്കി നവാഗതയായ രോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയിലെ ഏറ്റവും പുതിയ ഗാനം പുറത്തുവന്നു. മിഴി മിഴി എന്ന് തുടങ്ങുന്ന ഗാനം ശ്രേയ ഘോഷാലും, ഹരിചരണും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പൃഥ്വിയും പാര്‍വ്വതിയും തീര്‍ത്തും റൊമാന്‍റിക്കായി പ്രത്യക്ഷപ്പെടുന്ന ഗാനത്തില്‍ ഇരുവരുടെയും ലിപ്പ്‍ലോക്ക് രംഗവുമുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയ ചിത്രം പ്രണയത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. യുവ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. യെന്തിരന്‍, ലിംഗ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്ന രത്‌നവേല്‍ ആദ്യമായി മലയാള ചിത്രത്തിനു വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു…

Read More

വരാനിരിക്കുന്നത് കറുത്തദിനങ്ങള്‍; കാശ്മീര്‍ കത്തുമെന്ന് നിരീക്ഷകര്‍

ജമ്മു കാശ്മീര്‍: കാശ്മീരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തവും കൃത്യമായ ലക്ഷ്യങ്ങളോടു കൂടിയുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുമ്പോള്‍ അനന്തരഫലം വളരയേറെ ദുരന്തമയമായിരിക്കുമെന്ന് നിരീക്ഷകര്‍. കേന്ദ്ര സര്‍ക്കാര്‍ ഈയാഴ്ച നടത്തിയ രണ്ടു നിര്‍ണായക നിയമനങ്ങള്‍ ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഛത്തീസ്ഗഡില്‍ നക്‌സല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യന്‍, ജമ്മു കാശ്മീര്‍ വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഉപദേശകനായിരുന്ന റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ. വിജയകുമാര്‍ എന്നിവരുടെ നിയമനമാണ് കേന്ദ്രം പുതുതായി നടത്തിയത്.…

Read More

വ്യാജ പ്രചാരണം വേണ്ട, ബിജെപി സൈബര്‍ ആര്‍മിക്ക് അമിത് ഷായുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ബിജെപി സൈബര്‍ ആര്‍മിയുടെ ശില്‍പശാലയില്‍ വ്യാജ പോസ്റ്റുകള്‍ക്കെതിരെ അമിത് ഷാ.  വ്യാജമായി നിര്‍മിക്കപ്പെടുന്ന വാര്‍ത്തകളും വിവരങ്ങളും പോസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് അമിത് ഷാ നിര്‍ദേശം നല്‍കി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ബിജെപിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ കാരണമാകുമെന്നും, അതിനാല്‍ നിങ്ങള്‍ കേന്ദ്രസര്‍ക്കാറിന്‍റെ യഥാര്‍ഥ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുകയാണ് വേണ്ടതെന്നും അമിത് ഷാ പറഞ്ഞു. ഏറെ ശ്രദ്ധയോടെ വേണം ഓണ്‍ലൈന്‍ രംഗത്ത് പ്രചരണം നടത്താനെന്നും അദ്ദേഹം പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍…

Read More

യഥാർത്ഥ ഘാതകർ ഇപ്പോഴും ഒളിവില്‍‍: കവിതാ ലങ്കേഷ്

ബംഗളൂരു: ഗൗരി ലങ്കേഷിന്‍റെ യഥാർത്ഥ കൊലയാളികള്‍ ഇനിയും പിടിക്കപ്പെട്ടിട്ടില്ലെന്ന് സഹോദരി കവിതാ ലങ്കേഷ്. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിയെ കാണുമെന്ന് കവിതാ ലങ്കേഷ് പറഞ്ഞു. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ പരശുറാം വാഗ്മോറെ എന്നയാളെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ വാഗ്നൊറെക്കും പിന്നിൽ ആളുകളുണ്ടെന്നാണ് ഗൗരി ലങ്കേഷിന്‍റെ സഹോദരിയായ കവിതാ ലങ്കേഷിന്‍റെ വാദം. വാസ്തവങ്ങൾ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർക്ക് എന്തുതരം സുരക്ഷയാണ് രാജ്യമൊരുക്കേണ്ടതെന്ന് ഇനിയെങ്കിലും ചിന്തിക്കണമെന്നും കവിതാ ലങ്കേഷ് പറഞ്ഞു. ഗൗരി മുന്നോട്ട് വച്ച ആശയങ്ങൾ കൂടുതൽ പേരിലേക്കെത്തിക്കാൻ വേണ്ടി ഒരു…

Read More
Click Here to Follow Us