എട്ടാം ക്ലാസ്സുകാരന്‍ തന്നെ ഉന്നത വിദ്യാഭ്യസമന്ത്രിയായി തുടരാം;വകുപ്പ് മാറ്റത്തിന് സാധ്യത ഇല്ല.

ബെംഗളൂരു : വകുപ്പിനെ ചൊല്ലി അതൃപ്തനായിരുന്ന മന്ത്രി ജി.ടി.ദേവെഗൗഡ ഒടുവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ദേവെഗൗഡയ്ക്ക് ഉന്നത വിദ്യാഭ്യാസം നൽകിയതിനെ ചിലർ ചോദ്യം ചെയ്തിരുന്നു. ഗതാഗതം ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളിൽ നോട്ടമിട്ടിരുന്ന ദേവെഗൗഡയും അതൃപ്തനായിരുന്നു. പ്രധാന വകുപ്പുകൾ നൽകണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ മൈസൂരുവിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

എന്നാൽ ബിഎസ്‌സി ബിരുദം മാത്രമുള്ള താൻ മുഖ്യമന്ത്രിയുടെ ജോലി നിർവഹിക്കുന്നില്ലേ എന്നായിരുന്നു വിവാദങ്ങളോട് കുമാരസ്വാമിയുടെ പ്രതികരണം. മുഖ്യമന്ത്രി തന്നിൽ അർപ്പിച്ച വിശ്വാസമനുസരിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തതെന്നും ഭാവിയിൽ വകുപ്പ് മാറ്റം ആവശ്യപ്പെടില്ലെന്നും ജി.ടി.ദേവെഗൗഡ പറഞ്ഞു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയാണ് മൈസൂരു ചാമുണ്ഡേശ്വരിയിൽ നിന്നു ജി.ടി.ദേവെഗൗഡ വിജയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts