ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ വനിതാ ഡോക്ടറെ ആശുപത്രിയിലെത്തിച്ച് കേരള ആർടിസി ജീവനക്കാർ മാതൃകയായി.

ബെംഗളൂരു :കെ എസ് ആര്‍ ടി സി ജീവനക്കാരുടെ നല്ല പെരുമാറ്റത്തിന് ഒരു ഉദാഹരണം കൂടി, ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ വനിതാ ഡോക്ടറെ ആശുപത്രിയിലെത്തിച്ച് കേരള ആർടിസി ജീവനക്കാർ മാതൃകയായി. ജൂൺ മൂന്നിന് എറണാകുളത്തുനിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന വോൾവോ എസി ബസിലാണ് തൃശൂർ സ്വദേശിനിയായ വനിതാ ഡോക്ടർ കുഴഞ്ഞുവീണത്.

പുലർച്ചെ 4.30നു ബസ് ഹൊസൂരിലെത്തിയപ്പോഴാണ് സംഭവം. സഹയാത്രികർ വിവരമറിയിച്ചതിനെ തുടർന്നു ബസ് ജീവനക്കാരായ എറണാകുളം ഡിപ്പൊയിലെ വി. ബൈജുവും വി.ബി. ഗിരീഷും ചേർന്നു ബസിൽ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി

ആശുപത്രിയിൽ മുൻകൂറായി നൽകേണ്ട പണവും ഇവർ അടച്ചു. ഒരാൾ നിർബന്ധമായും കൂടെ വേണമെന്നു ഡ്യൂട്ടി ഡോക്ടർ പറഞ്ഞതോടെ വിവരം ബെംഗളൂരുവിലെ കെഎസ്ആർടിസി കൺട്രോൾ റൂമിൽ അറിയിച്ചു. ഒരാൾ ആശുപത്രിയിൽ നിൽക്കാനും മറ്റേയാൾ യാത്രക്കാരുമായി ബെംഗളൂരുവിലേക്കു തിരിക്കാനും കൺട്രോളിങ് ഇൻസ്പെക്ടറുടെ നിർദേശം ലഭിച്ചു. രണ്ടുപേരും ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലാണ് ജോലി ചെയ്യുന്നത്.

ബൈജു ആശുപത്രിയിൽ നിൽക്കുകയും ഗിരീഷ് ബസുമായി ബെംഗളൂരുവിലേക്ക് പുറപ്പെടുകയും ചെയ്തു. രാവിലെ രോഗിയുടെ  ബന്ധുക്കൾ എത്തി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇതിനുശേഷമാണ് ഹൊസൂരിൽനിന്നു ട്രെയിൻ മാർഗം ബൈജു ബെംഗളൂരുവിലെത്തിയത്. ബസ് യാത്രക്കാരിലൊരാൾ കഴിഞ്ഞ ദിവസമാണ് വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു
[masterslider id="10"]

Related posts