കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിഉൾപ്പടെ ഉള്ളവരുടെ ഭൂമികൈയേറ്റം; ഒഴിപ്പിക്കൽനടപടി ആരംഭിച്ച് സർക്കാർ

ബെംഗളൂരു : രാമനഗര ജില്ലയിലെ കെതഗനഹള്ളിയിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെയുള്ളവരുടെ ഭൂമികൈയേറ്റം ഒഴിപ്പിക്കാൻ നടപടിയാരംഭിച്ച് സർക്കാർ.

ചൊവ്വാഴ്ച രാമനഗര ഡെപ്യൂട്ടി കമ്മിഷണർ യശ്വന്ത് വി. ഗുരുക്കറുടെ നേതൃത്വത്തിൽ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി ജീവനക്കാരെയും മണ്ണുമാന്തിയന്ത്രങ്ങളും പ്രദേശത്ത് വിന്യസിച്ചു.

റവന്യൂ ഉദ്യോഗസ്ഥരും പോലീസും സ്ഥലം സന്ദർശിച്ചു. കുമാരസ്വാമിയെ കൂടാതെ മാണ്ഡ്യ മുൻ എംപി ജി. മാദേഗൗഡ, മുൻ എംഎൽഎ ഡി.സി. തമ്മണ്ണ, കുമാരസ്വാമിയുടെ ബന്ധുവായ സ്ത്രീ തുടങ്ങിയവർ 14.04 ഏക്കർ ഭൂമി കൈയേറിയെന്നാണ് കേസ്.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

കൈയേറ്റം ഒഴിപ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി വിമർശിച്ചതിനു പിന്നാലെയാണ് നടപടി ആരംഭിച്ചത്.

കൈയേറ്റം ഒഴിപ്പിക്കാൻ നടപടിയെടുക്കാത്തതിൽ സമാജ് പരിവർത്തന സമുദായ എന്ന എൻജിഒ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതി വിമർശനം.

കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. ഒഴിപ്പിക്കൽസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ വകുപ്പിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൈയേറ്റം ഒഴിപ്പിക്കുന്നതിനായി ജനുവരിയിൽ റവന്യൂ വകുപ്പ്, സർവേ ഉദ്യോഗസ്ഥർ, പോലീസ് എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണസംഘം (എസ്ഐടി) സർക്കാർ രൂപവത്കരിച്ചിരുന്നു.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

അന്വേഷണത്തിൽ പത്തുവർഷംമുൻപ്‌ 14.04 ഏക്കർ ഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts