കുട്ടികളിൽ തക്കാളി പനി പടരുന്നു 

ബെംഗളൂരു: നഗരത്തിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി (ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ്) പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 3 ആഴ്ചകളിലായി പ്രതിദിനം 6 മുതൽ 10 വരെ കുട്ടികൾ  രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ  എത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 6 മാസം മുതൽ 6 വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണു ഈ രോഗം കൂടുതലായി ബാധിക്കുന്നത്. നഴ്സറികളിലും പ്ലേ സ്കൂളുകളിലും രോഗവ്യാപന ഭീഷണിയുണ്ട്. എന്നാൽ ഭയപ്പെടാനില്ല സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആരോഗ്യ കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു.

കുട്ടികളിൽ പണി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായയ്ക്കുള്ളിലും പൃഷ്ഠഭാഗവും ചുവന്ന കുരുക്കളും തടിപ്പും കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. വയറുവേദന. ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ട്. 

രോഗിയുടെ സ്രവങ്ങൾ, സ്പർശിച്ച വസ്തുക്കൾ എന്നിവയിലൂടെയാണു രോഗം പടരുക. അതിനാല് രോഗം ഭേദമാകുന്നതുവരെ കുട്ടികൾ മറ്റുള്ളവരുമായി ഇടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us