കാറിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ബെംഗളൂരു : ശനിയാഴ്ച വൈകുന്നേരം ദൊഡ്ഡബല്ലാപുരത്തിന് സമീപം കത്തിനശിച്ച കാറിനുള്ളിൽ മധ്യവയസ്കയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ജിങ്കേബച്ചഹള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

കാർ കത്തുന്നത് കണ്ട ഉടനെ ഒരാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടതായി പ്രദേശവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനോടകം തന്നെ കാർ പൂർണ്ണമായും കത്തിയമർന്നിരുന്നു. തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

മൃതദേഹം പൂർണ്ണമായും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കാറിൽ നിന്ന് ഓടിപ്പോയ ആൾക്കായി തിരച്ചിൽ ആരംഭിച്ചു. മരണപ്പെട്ട സ്ത്രീയെ തിരിച്ചറിയുന്നതിനും സംഭവത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്നതിനുമായി പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
[masterslider id="10"]

Related posts