ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത;നഗരത്തിൽ നിന്നുള്ള ഈ ഹൈടെക്ക് തീവണ്ടി കേരളത്തിലേക്ക് നീട്ടിയേക്കും.

ബെംഗളൂരു : കോവിഡ് യാത്ര വിലക്കുകള്‍ക്കു ശേഷം തീവണ്ടി സര്‍വീസുകള്‍ പുന:രാരംഭിക്കുമ്പോള്‍ നഗരത്തിലെ മലയാളികളെ കാത്തിരിക്കുന്നത് ഒരു സന്തോഷ വാര്‍ത്ത‍ തന്നെയാണ്.

ബെംഗളൂരു- കോയമ്പത്തൂർ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ 22665-66 പാലക്കാട് വരെ നീട്ടിയേക്കും.

ഈ തീവണ്ടി അടക്കം 12 എണ്ണം കേരളത്തിലേക്ക് നീട്ടാന്‍ ദക്ഷിണ റെയില്‍വേ ശുപാര്‍ശ ചെയ്തതായി ഒരു പ്രധാന മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സ്ലീപ്പർ ഇല്ലാതെ മുഴുവന്‍ ഇരിക്കുന്ന സീറ്റുകള്‍ മാത്രമുള്ള ഡബിള്‍ ഡക്കര്‍ തീവണ്ടി രാത്രിയില്‍ സര്‍വീസ് നടത്താന്‍ സാധ്യത കുറവാണ്.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

http://h4k.d79.myftpupload.com/archives/18174

കോയമ്പത്തൂരില്‍ നിന്ന് രാവിലെ 05:45 ന് പുറപ്പെട്ട് ഉച്ചക്ക് 12:40 ന് നഗരത്തിലെ കെ എസ് ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നരീതിയിലും തിരിച്ച് ഉച്ചക്ക് 02:45 ന് പുറപ്പെട്ട് രാത്രി 9:00 ന് കോയമ്പത്തൂരില്‍ എത്തുന്ന രീതിയിലും ആണ് ഇപ്പോള്‍ സമയക്രമം,ഇതില്‍ മാറ്റം വരുമോ എന്ന് വ്യക്തമല്ല.

8 കോച്ചുകൾ ഉള്ള ഡബിള്‍ ഡക്കര്‍ തീവണ്ടിയില്‍ ഭക്ഷണം ലഭിക്കുന്ന വെണ്ടിംഗ് മെഷിനുകളും വൈ.ഫൈ. അടക്കം നിരവധി അത്യാധുനിക സൌകര്യങ്ങളും ഉണ്ട്.

  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി

എല്ലാ കോച്ചുകളും ശീതീകരിച്ചതാണ്.

http://h4k.d79.myftpupload.com/archives/17621

2 വര്‍ഷം മുന്‍പ് ആരംഭിച്ച ഈ സര്‍വീസില്‍ യാത്രക്കാരുടെ എണ്ണം കുറവാണ്,എന്നാല്‍ ഇത് കേരളത്തിലേക്ക് നീട്ടുമ്പോള്‍ മലയാളികള്‍ക്ക് ഇത് ഗുണകരമാവും,നഗരത്തിലേക്ക് സര്‍വീസുകള്‍ കുറവുള്ള ഷോർണൂർ വഴി കോഴിക്കോട്ടേക്ക് നീട്ടാന്‍ കഴിഞ്ഞാല്‍ മലബാറില്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദം ആയിരിക്കും.

http://h4k.d79.myftpupload.com/archives/1811

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
[masterslider id="10"]

Related posts