ബെംഗളൂരു: ജർമനിയിൽ നിന്നും നഗരത്തിലെത്തിയ എം.ഡി.എം.എ ഗുളികകൾ അടങ്ങിയ പാർസൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ പിടിച്ചെടുത്തു. കേസിൽ ബെംഗളൂരു നിവാസിയായ യോഗിതയെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി പോസ്റ്റ് ഓഫീസിലെത്തിയ പാർസലിലായിരുന്നു ഗുളികകൾ ഉണ്ടായിരുന്നത്. 500 ഗ്രാം ഗുളികകൾ അടങ്ങുന്ന രണ്ടോളം പെട്ടികളായിരുന്നു ഉണ്ടായിരുന്നത്.
കഴിഞ്ഞ 3 വർഷമായി യോഗിത ബെംഗളൂരു നഗരത്തിലെ പല വ്യെക്തികൾക്കും പാർട്ടികൾക്കും ലഹരിമരുന്ന് വിതരണം ചെയ്തു വരികയായിരുന്നു. സാൻഡ്വിച്ച് ഉണ്ടാക്കാനുപയോഗിക്കുന്ന ഗ്രിൽ, മിഠായികൾ, ടെന്നീസ് ബാറ്റ് തുടങ്ങിയ വസ്തുക്കൾ അടങ്ങിയ പാഴ്‌സലിൽ ആയിരുന്നു എം.ഡി.എം.എ ഗുളികകൾ ഒളുപ്പിച്ചു വെച്ചിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോസ്റ്റ് ഓഫീസിൽ പാർസൽ കൈപ്പറ്റാനെത്തുന്നവരെ എൻ.സി.ബി ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് പാർസൽ വാങ്ങാനെത്തിയ യോഗിതയെ പിടികൂടിയത്. നഗരത്തിലെ ആഫ്രിക്കൻ പൗരന്മാരോടൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.#Karnataka: Narcotics Control Bureau (NCB), Bengaluru intercepted an incoming parcel from Germany containing 1 kg of MDMA crystals and apprehended a woman who came to collect it in the city pic.twitter.com/IcKX3e60v2
— Siraj Noorani (@sirajnoorani) August 27, 2021