കൊറോണ: ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നോക്കാം…

ദിവസങ്ങൾ കഴിയുന്തോറും കോറോണ മഹാമാരി പടർന്നുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാരണം കോറോണ വൈറസ് കൂടുതലും ആക്രമിക്കുന്നത് രോഗപ്രതിരോധ ശേഷി കുറവുള്ളവരെയാണ്.

പോഷ​ക​ഗുണമുള്ള ഭക്ഷണം കഴിച്ച് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നല്ല ശ്രദ്ധ ചെലുത്തണം.  വിറ്റാമിൻ എ, ഡി, സി, ഇ, ബി 6 തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ്  രോഗപ്രതിരോധശക്തി കൂട്ടാൻ നല്ലത്. അതിനായി പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. പൊതുവെ ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നമുക്ക് നോക്കാം.

Oushadha kanji

കർക്കിടക നാളിൽ ഔഷധക്കഞ്ഞി കഴിക്കുന്നത് പണ്ട് മുതലേ മലയാളികൾക്ക് ഒരു ശീലമാണ്. ഔഷധക്കഞ്ഞി വിശപ്പും ദാഹവും മാത്രമല്ല ശരീരക്ഷീണവും ബലക്ഷയവും അകറ്റുന്നു. ഔഷധക്കഞ്ഞിക്ക് പനിയെ ഉന്മൂലനം ചെയ്യാൻ സാധിക്കുമെന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ രോഗ പ്രതിരോധ ശേഷിയാര്‍ജിക്കാന്‍ ഔഷധകഞ്ഞികള്‍ കഴിക്കുന്നതിലൂടെ സാധിക്കും.

Pepper

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് കുരുമുളകിനുള്ള പ്രാധാന്യം വളരെ വലുതാണ്‌. വിറ്റാമിന്‍ സി ധാരാളം ഉണ്ടെന്നതും കുരുമുളകിനെ വ്യത്യസ്തമാക്കുന്നു. ദഹനപ്രശ്നങ്ങള്‍ വരുമ്പോള്‍ പലരും ആശ്രയിക്കുന്നത് കുരുമുളകിനെയാണ്. രണ്ടോ മൂന്നോ കുരുമുളക് വായിലിട്ട് ചവച്ചാല്‍ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും തീരും. കുരുമുളക് ശരീരത്തിലെ മെറ്റബോളിസത്തിന്റെ റേറ്റ് ഉയര്‍ത്തുന്നു.

Thulasi

പനി, ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗങ്ങള്‍ക്ക് ഉള്ള ഏറ്റവും മികച്ച പ്രകൃതിദത്ത ഔഷധമാണ് തുളസി. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളാല്‍ സമ്പന്നമാണ് തുളസി. ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാനും തുളസിയ്ക്ക് കഴിവുണ്ട്.

വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്.

ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ മഞ്ഞൾ പൊടിയും അൽപം വെളിച്ചെണ്ണയും ചേർത്ത് കഴിക്കുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കാനും  ഉത്തമമാണ് തേനും മഞ്ഞളും.

Honey

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്തമായ സ്രോതസാണ് തേന്‍. അനേകം ആരോഗ്യ ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിച്ച് ശീലിക്കുകയാണെങ്കില്‍ അത് രോഗ പ്രതിശേഷി വര്‍ധിപ്പിക്കും. തേനിലുള്ള ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ആന്‍രി ഓക്‌സിഡന്റുകളുമാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. വൈറസുകള്‍, ഫംഗസ്, ബാക്ടീരിയകള്‍ എന്നിവ മൂലമുണ്ടാകുന്ന അണുബാധകളെ ചെറുക്കാനും തേന്‍ സഹായിക്കും.

Ginger

നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഉള്ള പ്രതിവിധിയാണ് ഇഞ്ചി. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഇഞ്ചി രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ശരീരത്തെ ആരോഗ്യത്തോടെ കാക്കുന്നു. ജലദോഷം, തൊണ്ടവേദന എന്നീ അസുഖങ്ങള്‍ അകറ്റാനും ഇഞ്ചി സഹായിക്കും.

Orange

വിറ്റാമിൻ സി വളരെയധികം അടങ്ങിയിരിക്കുന്ന ഒരു പഴവർഗ്ഗമാണ് ഓറഞ്ച്. ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാനും അതുവഴി ശരീരത്തെ സംരക്ഷിക്കാനും വിറ്റാമിൻ സി വളരെ നല്ലതാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ നമ്മുടെ ശരീരത്തിന് നല്ലതാണ്. ഇത് വയറിനുള്ളിലെ അള്‍സറിനെയും മലബന്ധത്തെയും ചെറുക്കാന്‍ വളരെയധികം സഹായിക്കുന്നു.

Beetroot

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും ഉത്തമമാണ് ബീറ്റ്റൂട്ട്. ഇത് ജൂസ് ആയോ അല്ലാതെയോ കഴിക്കാം. രക്തസമ്മർദ്ദം കുറയുന്നതിന് ബീറ്റ്റൂട്ട് വളരെ നല്ലതാണ്.  ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾ സംബന്ധമായ രോഗം അകറ്റാനും സഹായിക്കുന്നു.

Passion fruit

ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന മറ്റൊരു ഫലമാണ് പാഷൻ ഫ്രൂട്ട്.  ഇതിൽ അടങ്ങിയിരിക്കുന്നത് നമുക്കൊന്നും ചിന്തിക്കാൻ പറ്റാത്തത്ര ഗുണങ്ങളാണ്.  പ്രമേഹം, ബ്ലഡ് പ്രഷർ, കാൻസർ, ഉദര സംബന്ധമായ രോഗങ്ങൾ എന്നവയെ ചെറുക്കുന്നതിനോടൊപ്പം ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇതിന്റെ ജൂസ് നല്ലതാണ്.

Pomegranate

വൈറ്റമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ മറ്റൊരു ഫലമാണ് മാതളനാരങ്ങ. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കുകയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു.

Gooseberry

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട പ്രധാന ഭക്ഷണങ്ങളിലൊന്നാണ് നെല്ലിക്ക. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ആണ് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. കാത്സ്യം, അയണ്‍ എന്നിവയാല്‍ സമ്പന്നമായ നെല്ലിക്ക ആരോഗ്യ സംരക്ഷണത്തിനും നല്ലതാണ്.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ വളരെയേറെ സഹായകരമായ ഒന്നാണ് ഗ്രീന്‍ ടീ. ദിവസേന ഗ്രീന്‍ ടീ കുടിക്കുന്നവരില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് കൂടുതലായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ജലദോഷം, പനി, എന്നീ രോഗങ്ങള്‍ അകറ്റാനും ഗ്രീന്‍ ടീ സഹായിക്കും.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നമ്മുക്ക് ശ്രമിക്കാം. അതിനായി പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us