ജലക്ഷാമം നേരിടാൻ നിരവധി കുളങ്ങൾ കുഴിച്ച് പ്രശസ്തനായ കർണാടകയുടെ “പോണ്ട് മാൻ”കാമഗൗഡക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : മണ്ഡ്യ ജില്ലയിലെ ദാസനെദോഡി വില്ലേജിൽ പതിനാറോളം കുളങ്ങൾ സ്വയം കുഴിച്ച “പോണ്ട് മാൻ” എന്നറിയപ്പെടുന്ന കാമെഗൗഡക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു.

ദിവസങ്ങൾക്ക് മുൻപ് കാല് ഒടിഞ്ഞതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി അദ്ദേഹം സുഖമില്ലാതെ ഇരിക്കുകയായിരുന്നു എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

അദ്ദേഹം ഇപ്പോൾ മാണ്ഡ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ ആണ്. അസുഖം ബാധിച്ചതിന്റെ ഉറവിടം ഇത് വരെ ലഭ്യമായിട്ടില്ല.

കാല് ഒടിഞ്ഞതിനെ തുടർന്ന് ചികിത്സക്കായി ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയതിനിടയിയിലോ അല്ലെങ്കിൽ ആശുപത്രിയിൽ നിന്നോ ആകാം ഇദ്ദേഹത്തിന് അസുഖം ബാധിച്ചത് എന്നൊരു നിഗമനമാണ് ഇത് വരെ ഉള്ളത്.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

വില്ലേജിൽ എവിടെയും തന്നെ കോവിഡ് 19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ പ്രാവശ്യത്തെ മൻകിബാത്തിൽ ഇദ്ദേഹത്തെ കുറിച്ച് പ്രധാനമന്ത്രി പരാമർശിക്കുകയും തുടർന്ന് കർണാടക സർക്കാർ ഗൗഡക്ക് ആജീവനാന്ത കെ.എസ്.ആർ.ടി.സി ബസ് പാസ് നൽകുകയും ചെയ്തത് അടുത്ത കാലത്ത് വാർത്തയിൽ ഇടം പിടിച്ചിരുന്നു.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

http://h4k.d79.myftpupload.com/archives/52457

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts