അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റീൻ ഒഴിവാക്കാൻ ചെറിയ സ്റ്റേഷനുകളിൽ ഇറങ്ങുന്നതായി സംശയം;പുതിയ ക്രമീകരണവുമായി റെയിൽവേ.

ബെംഗളൂരു: മുംബൈയിൽ നിന്നും ബിഹാറിലെ ധൻപൂരിൽ നിന്നും അന്യസംസ്ഥാന തീവണ്ടികളിൽ ബംഗളൂരുവിലേക്ക് വരുന്ന അന്യസംസ്ഥാന യാത്രികർ കോവിഡ് സ്‌ക്രീനിങ്ങും ക്വാറന്റീനും ഒഴിവാക്കുവാനായി ഇടയിലുള്ള ചെറിയ സ്റ്റേഷനുകളിൽ ഇറങ്ങുന്നതിനാൽ പ്രസ്തുത തീവണ്ടികളിലെ മറ്റ് സ്റ്റോപ്പുകൾ വെള്ളിയാഴ്ച മുതൽ താത്കാലികമായി ഒഴിവാക്കുവാനായി റെയിൽവേ ബോർഡ് തീരുമാനിച്ചു.

സംസ്ഥാനത്ത് കോവിഡ് രോഗനിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ വന്ന വർദ്ധനവിന് ഇതൊരു കാരണമാകാം എന്ന് ആരോഗ്യ വകുപ്പ് അധികൃതർ സംശയിക്കുന്നുണ്ട്.

ബി ബി എം പി യുടെ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെന്റ് ബംഗളുരുവിൽ കോവിഡ് സ്ക്രീനിംഗ് നടക്കുന്നത് കെ എസ് ആർ ബെംഗളൂരു സിറ്റി സ്റ്റേഷനിൽ മാത്രം ആണ്.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

അതിനാൽ തന്നെ മഹാരാഷ്ട്രയിൽ നിന്നും ബിഹാറിൽ നിന്നും വരുന്നവർ കൃഷ്ണരാജപുരം, ബെംഗളൂരു ഈസ്റ്റ്, ബെംഗളൂരു കന്റോൺമെന്റ് തുടങ്ങിയ ഇടയിൽ വരുന്ന സ്റ്റേഷനുകളിൽ ഇറങ്ങിയിട്ടുണ്ടാകാം എന്നാണ് സംശയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts