നഗരത്തില്‍ വാഹനങ്ങളിലെ ഹൈ ബീം ലൈറ്റ്; നടപടി കടുപ്പിച്ച് ട്രാഫിക് പോലീസ്

അപകടങ്ങള്‍ക്കിടയാക്കുന്ന വാഹനങ്ങളിലെ ഹൈബീം ലൈറ്റുകള്‍ ലൈറ്റുകള്‍ക്കെതിരെയുളള പരിശോധന ട്രോഫിക് പൊലീസ് ഊര്‍ജിതമാക്കി.

എല്‍ഇഡി കളര്‍ ലൈറ്റുകള്‍, ഫ്‌ലാഷ് ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഹൈ ബീം ഹെഡ് ലൈറ്റുകളുടെ പ്രകാശം കണ്ണില്‍ പതിച്ച് എതിരെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പെ
ടുന്നതു വര്‍ധിച്ചതോടെയാണു നടപടി.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ഹൈബീം ലൈറ്റ് സ്ഥാപിച്ച് ഓടുന്ന ഇരുചക്രവാഹനങ്ങളും വ്യാപകമാണ്. ഇത് സംബന്ധിച്ചു ബോധവല്‍ക്കരണ പ്രചാരണം നടത്തിയിട്ടും കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്.

മോട്ടര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ഇരുചക്രവാഹനങ്ങളു ടെ ഹെഡ്‌ലൈറ്റുകള്‍ക്ക് 35 വാട്‌സ്, കാറുകള്‍ക്ക് 65 വാട്‌സ്, ഭാരവാഹനങ്ങള്‍ക്ക് 75 വാട്‌സ് എന്നിങ്ങനെയാണ് പരിധി ശ്ചയിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts