ബെംഗളൂരു: റസ്റ്റോറന്റുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ സിറ്റി പോലീസിന് നിർദേശം നൽകണമെന്ന് ബ്രുഹത് ബാംഗ്ലൂർ ഹോട്ടൽ അസോസിയേഷൻ (ബിബിഎച്ച്എ) സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. നേരത്തെ, റസ്റ്റോറന്റുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ജീവനക്കാരുടെ കുറവു ചൂണ്ടിക്കാട്ടി ബെംഗളൂരു പൊലീസ് അനുമതി നിഷേധിച്ചു.
ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ബേക്കറികൾ, മധുരപലഹാരങ്ങൾ, ഐസ്‌ക്രീം പാർലറുകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന അസോസിയേഷൻ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അംഗീകരിച്ച ഈ നിയമം നടപ്പാക്കാൻ ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വരയ്ക്ക് കത്തയച്ചു.
പാൽ, പച്ചക്കറി, പൂക്കച്ചവടക്കാർ തുടങ്ങി വൈകി ജോലി ചെയ്യുന്നവർ ഏറെയുണ്ട്. ഹോട്ടൽ നേരെത്തെ അടക്കുന്നത് കൊണ്ട് തന്നെ അവർക്ക് ഒന്നും കഴിക്കാൻ കിട്ടുന്നില്ല എന്നും കത്തിൽ പറയുന്നു. പത്ര വിതരണക്കാർക്കും രാത്രി ജോലി ചെയ്യുന്ന യാത്രക്കാർക്കും ഭക്ഷണം ആവശ്യമാണെന്നും അസോസിയേഷൻ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരും മെഡിക്കൽ പ്രൊഫഷണലുകളും ഉണ്ട്, അവർക്ക് പ്രയോജനം ലഭിക്കുമെന്നും അസോസിയേഷൻ പറഞ്ഞു.
വിജ്ഞാപനം ഉടൻ പ്രാബല്യത്തിൽ വരണമെന്ന് ബിബിഎച്ച്എ പ്രസിഡന്റ് പി സി റാവു പറഞ്ഞു. തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നിവ ഇതിന് അനുമതി നൽകിയിട്ടുണ്ട്. എന്തുകൊണ്ട് കർണാടക പാടില്ല? പാർപ്പിട മേഖലകൾക്ക് ശല്യമുണ്ടാകാത്ത വിധത്തിൽ വാണിജ്യ മേഖലകളിലെ ഭക്ഷണശാലകൾ മാത്രം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. റെസ്റ്റോറന്റുകൾക്കും ചെറിയ ഭക്ഷണശാലകൾക്കും മാത്രമേ അനുമതി നൽകാവൂ, ബാറുകൾക്കല്ലന്നും അദ്ദേഹം പറഞ്ഞു.
ഈ തീരുമാനം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബിസിനസിനെ ശക്തിപ്പെടുത്തുമെന്നും കത്തിൽ പറയുന്നു. യാത്രക്കാർക്ക് വെള്ളം കണ്ടെത്താനും ശുചിമുറികൾ ഉപയോഗിക്കാനും കഴിയും. സർക്കാർ അനുവദിച്ചില്ലെങ്കിൽ, വിജ്ഞാപനം നടപ്പാക്കുന്നത് തടയാൻ പോലീസിന് കഴിയില്ലെന്നും അസോസിയേഷൻ കോടതിയെ സമീപിക്കുമെന്നും റാവു പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.