മാറ്റമില്ല, നിർബന്ധം തന്നെ! പഴയ വാഹന ഉടമകൾ ജാഗ്രതൈ; ഗതാഗത വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്

ബെംഗളൂരു: പഴയ വാഹനങ്ങൾക്ക് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ (എച്ച്.എസ്.ആർ.പി.) നിർബന്ധമാക്കിയ നിയമത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കർണാടക സംസ്ഥാന ഗതാഗത വകുപ്പ്. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വകുപ്പ് അറിയിച്ചു.

നിർദ്ദേശം ലംഘിച്ചാൽ നടപടി
2019 ഏപ്രിൽ 1-ന് മുമ്പ് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും HSRP പ്ലേറ്റുകൾ ഘടിപ്പിക്കണമെന്ന ഉത്തരവിൽ ഒരു തരത്തിലുള്ള ഇളവും വരുത്തിയിട്ടില്ല. വ്യാജവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജനങ്ങളിലെ ആശയക്കുഴപ്പം നീക്കുന്നതിനായി ഗതാഗത വകുപ്പ് പ്രത്യേക മാധ്യമക്കുറിപ്പ് പുറത്തിറക്കി. എല്ലാ വാഹന ഉടമകളും നിശ്ചിത സമയത്തിനകം തന്നെ നമ്പർ പ്ലേറ്റുകൾ മാറ്റണമെന്ന് വകുപ്പ് അഭ്യർത്ഥിച്ചു.

  ബിഎംടിസിയുടെ എസി ബസ് സര്‍വീസ് സമീപ ജില്ലകളിലേക്കും ആരംഭിച്ചു; റൂട്ടും ടിക്കറ്റ് നിരക്കും ഇങ്ങനെ

1989-ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 50 പ്രകാരം, 2019 ഏപ്രിൽ ഒന്നിന് മുമ്പ് നിരത്തിലിറങ്ങിയ വാഹനങ്ങൾക്ക് എച്ച്.എസ്.ആർ.പി. നിർബന്ധമാക്കി കേന്ദ്ര സർക്കാർ 2018-ൽ ഉത്തരവിറക്കിയിരുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2023-ലാണ് സംസ്ഥാന ഗതാഗത വകുപ്പ് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോടെ വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ, എച്ച്.എസ്.ആർ.പി നടപ്പിലാക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും നിയമം പാലിക്കപ്പെടണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. പഴയ വാഹനങ്ങൾക്ക് എച്ച്.എസ്.ആർ.പി. പ്ലേറ്റുകൾ ഒഴിവാക്കി എന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ വീഴരുത്. നിലവിലുള്ള നിയമപ്രകാരം എല്ലാ പഴയ വാഹന ഉടമകളും ഉടൻ തന്നെ ഹൈ സെക്യൂരിറ്റി പ്ലേറ്റുകളിലേക്ക് മാറേണ്ടതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിപിഎം സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം: 55 സിറ്റിങ് എംഎൽഎമാർ വീണ്ടും ജനവിധി തേടും; മുഴുവൻ പട്ടികയറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us