വിദ്യാർഥിനിയെ ചുംബിച്ച പ്രധാനാധ്യാപകനെ പിരിച്ചുവിട്ടു.

ബെംഗളൂരു: സ്കൂളിൽ വിദ്യാർഥിനിയെ ചുംബിച്ച പ്രധാനാധ്യാപകനെ പിരിച്ചുവിട്ടു. മൈസൂർ ജില്ലയിലെ  എച്ച്.ഡി. കോട്ടയിലെ സ്വകാര്യസ്കൂളിലെ പ്രധാനാധ്യാപകൻ ആർ.എം. അനിൽകുമാറിനെയാണ് പിരിച്ചുവിട്ടത്. കൂടാതെ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.

 അനിൽകുമാർ ഓഫീസ് മുറിയിൽ വെച്ച് വിദ്യാർഥിനിയെ ചുംബിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ മറ്റൊരു വിദ്യാർഥി ജനലിലൂടെ രഹസ്യമായി പകർത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നാട്ടുകാർ പ്രധാനാധ്യാപകനെതിരേ പരാതിയുമായി രംഗത്തുവന്നത്.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

കേസ് രജിസ്റ്റർ ചെയ്തതോടെ സ്കൂൾ മാനേജ്‌മെന്റ് അടിയന്തരമായി യോഗംചേർന്ന് അനിൽകുമാറിനെ പിരിച്ചുവിടുകയായിരുന്നു. പ്രതിയായ അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts