100% ഫലം ലഭിച്ചാൽ ബി ബി എം പി സ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് വിദേശയാത്രകൾ പാരിതോഷികം

ബെംഗളൂരു: ബിബിഎംപിയുടെ കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 100% വിജയം നേടുന്ന സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ വിദ്യാഭ്യാസ പര്യടനത്തിൽ വിദേശരാജ്യങ്ങളിലേക്ക് പറത്താൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഈ നിർദ്ദേശം ഫലങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പരീക്ഷിച്ചുനോക്കിയ ഒരു രീതിയാണെന്ന് പറയപ്പെടുന്നു. പരിപാടി പ്രഖ്യാപിച്ച് ഒരു വർഷത്തിനുള്ളിൽ ഏതാണ്ട് 70 മുതൽ 80 വരെ സ്‌കൂളുകൾ 100 ശതമാനം വിജയം നേടിയ ബല്ലാരിയിലും സമാനമായ ഒരു മാതൃകയാണ് നടപ്പാക്കിയതെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) സ്‌പെഷ്യൽ കമ്മീഷണർ (വിദ്യാഭ്യാസം) ഡോ. വി രാമപ്രസാത് മനോഹർ പറഞ്ഞു. തനതായ…

Read More

വിദ്യാർഥിനിയെ ചുംബിച്ച പ്രധാനാധ്യാപകനെ പിരിച്ചുവിട്ടു.

ബെംഗളൂരു: സ്കൂളിൽ വിദ്യാർഥിനിയെ ചുംബിച്ച പ്രധാനാധ്യാപകനെ പിരിച്ചുവിട്ടു. മൈസൂർ ജില്ലയിലെ  എച്ച്.ഡി. കോട്ടയിലെ സ്വകാര്യസ്കൂളിലെ പ്രധാനാധ്യാപകൻ ആർ.എം. അനിൽകുമാറിനെയാണ് പിരിച്ചുവിട്ടത്. കൂടാതെ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.  അനിൽകുമാർ ഓഫീസ് മുറിയിൽ വെച്ച് വിദ്യാർഥിനിയെ ചുംബിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ മറ്റൊരു വിദ്യാർഥി ജനലിലൂടെ രഹസ്യമായി പകർത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നാട്ടുകാർ പ്രധാനാധ്യാപകനെതിരേ പരാതിയുമായി രംഗത്തുവന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ സ്കൂൾ മാനേജ്‌മെന്റ് അടിയന്തരമായി യോഗംചേർന്ന് അനിൽകുമാറിനെ പിരിച്ചുവിടുകയായിരുന്നു. പ്രതിയായ അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു

Read More
Click Here to Follow Us