ബെംഗളൂരു: ശക്തി പദ്ധതിയുടെ ഉദ്ഘാടന വേളയിൽ കെജിഎഫ് എംഎൽഎ രൂപകല കെഎസ്ആർടിസി ബസ് ഓടിച്ചു. കെജിഎഫിലെ കുവെമ്പു ബസ് സ്റ്റാൻഡിൽ സർക്കാർ നടത്തുന്ന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര, അനുവദനീയമാണ്. സ്റ്റേജ് പ്രോഗ്രാമിന് ശേഷം എംഎൽഎയും പാർട്ടി പ്രവർത്തകരും ചേർന്ന് സ്ത്രീകൾക്ക് യാത്ര ചെയ്യാനുള്ള ബസ് ഉദ്ഘാടനം ചെയ്തു. എന്നാൽ, സിറ്റി മുനിസിപ്പൽ കൗൺസിൽ അംഗം രമേഷ് കുമാറിന്റെ നിർബന്ധത്തിനു വഴങ്ങി രൂപകല ബസ് ഓടിക്കാൻ തുണിയുകയായിരുന്നു. ബസ് ഡ്രൈവർ ഗിയർ മാറ്റാൻ സഹായിച്ചതോടെ എം.എൽ.എ 100 മീറ്റർ ഓടിച്ച് വാഹനത്തിൽ നിന്ന് ഇറങ്ങി.
പിന്നീട് അനുയായികളുടെ നിർബന്ധത്തിന് വഴങ്ങി എംഎൽഎ മറ്റൊരു ബസ് ഓടിച്ചു. എന്നാൽ, ഇത്തവണ രൂപകല തന്നെ ഗിയർ മാറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തൽഫലമായി, ഹെവി വാഹനം പിന്നിലേക്ക് നീങ്ങി ഒരു സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു.
എംഎൽഎ ബസ് ഓടിക്കാൻ തുനിഞ്ഞതാണ് കെഎസ്ആർടിസി അധികൃതരെ കുഴക്കിയത്. എന്നാൽ, എംഎൽഎയെ സഹായിക്കാൻ ഡ്രൈവറെ അയച്ച് സ്ഥിതിഗതികൾ നിയന്ത്രിച്ചു.