പീഡനം പുറത്ത് പറഞ്ഞാൽ കൊന്ന് കളയും; പ്ര​തി​യാ​യ സ്വാ​മി​യു​ടെ മ​ഠം ഇ​ടി​ച്ചു​നി​ര​ത്തി അ​ധി​കൃ​ത​ർ

ബം​ഗ​ളൂ​രു: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ കേസിൽ അ​റ​സ്റ്റി​ലാ​യ സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വ​ത്തി​ൻ്റെ മ​ഠം ഇ​ടി​ച്ചു​നി​ര​ത്തി അ​ധി​കൃ​ത​ർ

ചി​ക്കോ​ടി റാ​യ്ബാ​ഗ് താ​ലൂ​ക്ക് ഭ​ര​ണ​കൂ​ട​മാ​ണ് വ്യാ​ഴാ​ഴ്ച മേ​ഘാ​ലി ഗ്രാ​മ​ത്തി​ലെ ലോ​കേ​ശ്വ​ര സ്വാ​മി​യു​ടെ ആ​ശ്രമം ​ത​ക​ർ​ത്ത​ത്.

സ​ർ​വേ ന​മ്പ​ർ 225ലെ ​എ​ട്ട് ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി ആ​ൾ​ദൈ​വം എ​ട്ട് വ​ർ​ഷം മു​മ്പ് കൈ​യേ​റി ആ​ശ്ര​മം നി​ർ​മി​ച്ചെന്ന ആ​രോ​പ​ണം ശക്തമായിരുന്നു.

  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് 17കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ വ്യാ​ജ ആ​ൾ​ദൈ​വം അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള വ​കു​പ്പ് (പോ​ക്സോ) ചു​മ​ത്തി​യാ​ണ് പ്ര​തി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി​യെ സ്വാ​മി പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യും സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പൊ​ലീ​സ് വ്യക്തമാക്കി.

മ​ഠ​ത്തി​ൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​ക​ൾ ഉയർന്ന സാഹചര്യത്തിലാണ് അ​ധികൃ​ത​ർ മ​ഠം ഇ​ടി​ച്ചു​നി​ര​ത്തിയത്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts