മംഗളൂരുവിൽ വീടുകൾക്ക് മേലേ കുന്നിടിഞ്ഞ് വീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം, കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച നിലയിൽ അമ്മ

മംഗളൂരു: ശക്തമായ മഴയിൽ മംഗളൂരുവിൽ രണ്ടിടങ്ങളിലായുണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ദക്ഷിണകന്നട മഞ്ഞനാടി മൊണ്ടെപ്പഡവിൽ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് മൂന്ന് പേരാണ് മരിച്ചത്.

മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരകുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

കാന്തപ്പ പൂജാരി, മകൻ സീതാറാം, സീതാറാമിന്റെ ഭാര്യ അശ്വിനി എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച കുട്ടികളുടെ അമ്മയായ അശ്വിനിയുടെ നില ഗുരുതരമാണ്.

നാട്ടുകാരും എൻ.ഡി.ആർ.എഫും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ചേർത്തുപിടിച്ച നിലയിലാണ് അശ്വിനിയെ കണ്ടെത്തിയത്. അതെസമയം അശ്വനിയെ രക്ഷിച്ചെങ്കിലും കുഞ്ഞുങ്ങൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts