ഭുവനേശ്വർ: വിജിലൻസ് സംഘം പരിശോധനയ്ക്കെത്തി പിന്നാലെ 500 രൂപയുടെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച് എഞ്ചിനീയർ. ഒഡീഷ സർക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയർ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ നോക്കിയത്. രണ്ട് കോടിയിലധികം രൂപയാണ് വിജിലൻസ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. എട്ട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, 12 ഇൻസ്പെക്ടർമാർ, ആറ് അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നുണ്ടെന്ന അറിയിപ്പിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഭുവനേശ്വർ, അംഗുൽ, പിപിലി എന്നീ സ്ഥലങ്ങളിൽ നിന്നും ബൈകുന്ത…
Read MoreDay: 30 May 2025
യുവാവിന്റെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: ഹാസൻ ജില്ലയിലെ സകലേശ്പൂർ താലൂക്കിലെ കല്ലഹള്ളിക്ക് സമീപമുള്ള ഒരു മലമുകളിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തി . കൊഡുഗു ജില്ലയിലെ സമ്പത്താണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇപ്പോൾ സമ്പത്തിന്റെ കാറിൽ രക്തക്കറയും കണ്ടെത്തിയട്ടുണ്ട്. സമ്പത്തിനെ ആരോ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പുറത്ത് ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്. ഏപ്രിൽ 9 ന് സമ്പത്ത് തന്റെ സുഹൃത്തിന്റെ കാർ കുശാൽനഗറിൽ നിന്ന് ഹാസനിലേക്ക് കൊണ്ടുപോയി. ഏപ്രിൽ 10 ന് കല്ലഹള്ളി ഗ്രാമത്തിന് സമീപം കാർ കണ്ടെത്തി. കാറിൽ രക്തം പുരണ്ടിരിക്കുന്നത് കണ്ട ഗ്രാമവാസികൾ പോലീസിൽ വിവരം അറിയിച്ചു. യെസലൂർ…
Read Moreപലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ച മൂന്നു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
ഹോസ്റ്റൽ ചുമരിൽ ‘ഫ്രീ പലസ്തീൻ’, ‘ജയ് ഭീം’ മുദ്രാവാക്യങ്ങൾ എഴുതിയെന്നാരോപിച്ച് ശ്രീപെരുംപുതൂരിലെ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡിവലപ്‌മെന്റിലെ (ആർജിഎൻഐവൈഡി) മൂന്നു വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കാതെ സസ്പെൻഡ് ചെയ്തു. കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള വിദ്യാർഥികൾക്കെതിരേയാണ് നടപടിയെടുത്തത്. കേന്ദ്ര യുവജനക്ഷേമമന്ത്രാലയത്തിനു കീഴിലുള്ള ആർജിഎൻഐവൈഡിയിൽ അവസാന വർഷ എംഎസ്ഡബ്ല്യു വിദ്യാർഥികളായ എസ്. അസ്‌ലം, എം.എ. സയീദ്, നഹാൽ ഇബ്‌നു അബുലൈസ് എന്നിവരെയാണ് രാജ്യദ്രോഹപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്തത്. ഇവരുടെ അവസാനവർഷ പരീക്ഷ തിങ്കളാഴ്ച തുടങ്ങാനിരിക്കേയാണ് ഞായറാഴ്ച സസ്പെൻഷൻ ഉത്തരവ് നൽകിയത്. ഇതുകാരണം മൂവർക്കും…
Read Moreമഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഉടൻ തന്നെ പോയി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരോടും ജില്ലാ ചുമതലയുള്ള സെക്രട്ടറിമാരോടും നിർദ്ദേശിച്ചു . മഴ മൂലമുണ്ടായ ദുരന്തത്തെക്കുറിച്ച് ഇന്ന് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ലഭിച്ച മുഖ്യമന്ത്രി, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ഉടൻ സന്ദർശിച്ച് സ്ഥിതിഗതികൾ സമഗ്രമായി പരിശോധിക്കാൻ ജില്ലാ മന്ത്രിമാർക്കും ജില്ലാ ഇൻചാർജ് സെക്രട്ടറിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർമാരോടും ജില്ലാ ഇൻ ചാർജ് സെക്രട്ടറിമാരോടും…
Read Moreസൈനികരുടെ കാന്റീനുകൾക്ക് എക്സൈസ് തീരുവ ഈടാക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: സൈനികരും കർഷകരും ഡോക്ടർമാരും അധ്യാപകരും നമ്മുടെ മാതാപിതാക്കളെപ്പോലെ തന്നെ അവിസ്മരണീയരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നഗരത്തിലെ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഒരു വലിയ ‘ജയ് ഹിന്ദ് സഭ’ പരിപാടിയിൽ സംസാരിക്കവേ, അദ്ദേഹം ഇന്ത്യൻ സൈനികരുടെ പാരമ്പര്യത്തെ പ്രശംസിച്ചു, വിരമിച്ച സൈനിക സംഘത്തെ ആദരിച്ചു, രക്തസാക്ഷികളായ സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കുകയും പാരിതോഷികം നൽകുകയും ചെയ്തു. ത്യാഗമനസ്കതയോടെയാണ് സൈനികർ രാജ്യത്തെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യരക്ഷ സൈനികരുടെ മാത്രം ഉത്തരവാദിത്തമല്ല. അത് 140 കോടി ഇന്ത്യക്കാരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. നീതിമാന്മാരെ സംരക്ഷിക്കുന്നതിലും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിലും…
Read Moreവെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു
ബെംഗളൂരു : വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. ബെംഗളൂരു ദയാനന്ദ സാഗർ മെഡിക്കൽ കോളേജിലെ നന്ദകുമാറാണ് (20) മരിച്ചത്. ചാമരാജ് നഗർ ജില്ലയിലെ കൊല്ലേഗൽ ശിവനസമുദ്ര വെള്ളച്ചാട്ടം കാണാനാണ് ചൊവ്വാഴ്ച നന്ദകുമാർ അടങ്ങുന്ന ഏഴംഗസംഘമെത്തിയത്. ഇതിൽ നാലുപേർ കുളിക്കാനിറങ്ങിയെങ്കിലും ഒഴുക്കിൽപ്പെട്ടു. ഉടൻ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്‌സെത്തി പ്രഫുല്ല (22), തുഷാർ (20), പ്രമോദ് (23) എന്നിവരെ രക്ഷപ്പെടുത്തി. എന്നാൽ, നന്ദകുമാർ ഒഴുക്കിൽപ്പെടുകയായിരുന്നു. തിരച്ചലിനൊടുവിൽ ബുധനാഴ്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി.
Read Moreബെംഗളൂരുവിൽ ഓടുന്ന കാറിൽ സൺറൂഫ് തുറന്ന് യുവതിയെ ചുംബിച്ച സംഭവം; പിഴയിട്ട് ട്രാഫിക് പോലീസ്
ബെംഗളൂരു: ഓടുന്ന കാറിലെ സണ്‍റൂഫില്‍നിന്ന് പങ്കാളികള്‍ യാത്രചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ പിഴചുമത്തി ട്രാഫിക് പോലീസ്. അപകടകരമായ ഡ്രൈവിങ്ങിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും 1500 രൂപയാണ് കാറുടമയ്ക്ക് പിഴ ചുമത്തിയത്. അതേസമയം, സാമൂഹികമാധ്യമങ്ങളില്‍ ആരോപിക്കുന്നതുപോലെ പങ്കാളികള്‍ പൊതുയിടത്തില്‍ അനുചിതമായി പെരുമാറിയതിന് വ്യക്തമായ തെളിവുകളില്ലെന്നും ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മാത്രമാണ് പിഴ ഈടാക്കിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് ബെംഗളൂരു ട്രിനിറ്റി സര്‍ക്കിളിലെ റോഡില്‍നിന്ന് ചിത്രീകരിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഓടുന്ന കാറിലെ സണ്‍റൂഫില്‍നിന്ന് യുവതിയും യുവാവും പരസ്പരം ചുംബിക്കുകയാണെന്നും ഇവരുടെ പെരുമാറ്റം തീര്‍ത്തും അനുചിതമാണെന്നുമായിരുന്നു വീഡിയോ പങ്കുവെച്ചവരുടെ…
Read Moreസ്ത്രീയെ വീട്ടിൽക്കയറി കൊലപ്പെടുത്തി നടത്തിയ കവർച്ചയിൽ നഷ്ടമായത് മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ സമ്പാദ്യവും
ബെംഗളൂരു: സ്ത്രീയെ കൊലപ്പെടുത്തി വീട്ടില്‍നിന്ന് പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവര്‍ന്നു. ബെംഗളൂരു കോട്ടണ്‍പേട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലത(40)യെയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നതായാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് ലത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവ് പ്രകാശ് ബെംഗളൂരുവിലെ വസ്ത്രവ്യാപാരിയാണ്. ഇദ്ദേഹം കടയിലായിരുന്നു. മകള്‍ ജോലിക്കും മകന്‍ സ്‌കൂളിലും പോയതായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ലതയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ലതയുടെ കൊലപാതകം. മകളുടെ വിവാഹത്തിനായി…
Read Moreബെംഗളൂരുവിൽ മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പോറ്റാൻ കള്ളനായി യുവാവ്
ബെംഗളൂരു: മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പരിപാലിക്കാൻ കള്ളനായി മാറിയ 36 കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ബാബാജാനിൽ നിന്ന് 188 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും കണ്ടെടുത്തു.ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ‘കുടുംബം പുലർത്താൻ അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. അങ്ങനെ അയാൾ ഒരു കള്ളനായി. പ്രഥമദൃഷ്ട്യാ ഇങ്ങനെയാണ് തോന്നുന്നത്.’ പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ബാബാജാന്റെ ഭാര്യമാർ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കലിനടുത്തുള്ള ശിക്കാരിപാളയ, ചിക്കബെല്ലാപുര, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. ‘ മൂന്ന്…
Read Moreകിടപ്പ് മുറിയിലെ തലയണയ്ക്കടിയിൽ വിഷ സർപ്പം; പരിഭ്രാന്തരായി വീട്ടുകാർ, ഭീതിപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ
നാഗ്പൂർ: മഴക്കാലത്ത് എല്ലാ കാര്യങ്ങളിലും ജാഗ്രത അനിവാര്യമാണ്. തണുപ്പിൽ നിന്ന് രക്ഷ നേടുന്നതിനായി ഒരു പാമ്പ് തലയണയ്ക്ക് അടിയിൽ അഭയം പ്രാപിച്ചാൽ എങ്ങിനിരിക്കും ? സംഭവം നാഗ്പൂരിലെ ഒരു വീട്ടിലാണ്. വീട്ടിലെ കിടപ്പു മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്നാണ് വിഷപ്പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടതും ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് സംഭവം വൈറലാകുന്നത്. കിടപ്പുമുറിയിലേയ്ക്ക് ഉറങ്ങുന്നതിനായി വന്നപ്പോൾ ശബ്ദം കേട്ട് വീട്ടുകാർ മുറി ഒന്നാകെ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കാണുന്നത്. പാമ്പിനെ കണ്ടതും, വീട്ടുകാരും, ഒത്തുകൂടിയവരും പരിഭ്രാന്തരാവുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ…
Read More