പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ച മൂന്നു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

ഹോസ്റ്റൽ ചുമരിൽ ‘ഫ്രീ പലസ്തീൻ’, ‘ജയ് ഭീം’ മുദ്രാവാക്യങ്ങൾ എഴുതിയെന്നാരോപിച്ച് ശ്രീപെരുംപുതൂരിലെ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡിവലപ്‌മെന്റിലെ (ആർജിഎൻഐവൈഡി) മൂന്നു വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കാതെ സസ്പെൻഡ് ചെയ്തു. കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള വിദ്യാർഥികൾക്കെതിരേയാണ് നടപടിയെടുത്തത്.

കേന്ദ്ര യുവജനക്ഷേമമന്ത്രാലയത്തിനു കീഴിലുള്ള ആർജിഎൻഐവൈഡിയിൽ അവസാന വർഷ എംഎസ്ഡബ്ല്യു വിദ്യാർഥികളായ എസ്. അസ്‌ലം, എം.എ. സയീദ്, നഹാൽ ഇബ്‌നു അബുലൈസ് എന്നിവരെയാണ് രാജ്യദ്രോഹപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്തത്. ഇവരുടെ അവസാനവർഷ പരീക്ഷ തിങ്കളാഴ്ച തുടങ്ങാനിരിക്കേയാണ് ഞായറാഴ്ച സസ്പെൻഷൻ ഉത്തരവ് നൽകിയത്. ഇതുകാരണം മൂവർക്കും പരീക്ഷ എഴുതാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ബെം​ഗളൂരുവിൽ ആർസിബി - സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ
  ബെംഗളൂരുവിൽ പകുതിയോളം പൗരകാർമ്മികർക്കും ആരോഗ്യപ്രശ്നങ്ങൾ; പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us