ബെംഗളൂരുവിൽ ഓടുന്ന കാറിൽ സൺറൂഫ് തുറന്ന് യുവതിയെ ചുംബിച്ച സംഭവം; പിഴയിട്ട് ട്രാഫിക് പോലീസ്

ബെംഗളൂരു: ഓടുന്ന കാറിലെ സണ്‍റൂഫില്‍നിന്ന് പങ്കാളികള്‍ യാത്രചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ പിഴചുമത്തി ട്രാഫിക് പോലീസ്.

അപകടകരമായ ഡ്രൈവിങ്ങിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും 1500 രൂപയാണ് കാറുടമയ്ക്ക് പിഴ ചുമത്തിയത്.

അതേസമയം, സാമൂഹികമാധ്യമങ്ങളില്‍ ആരോപിക്കുന്നതുപോലെ പങ്കാളികള്‍ പൊതുയിടത്തില്‍ അനുചിതമായി പെരുമാറിയതിന് വ്യക്തമായ തെളിവുകളില്ലെന്നും ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മാത്രമാണ് പിഴ ഈടാക്കിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;

കഴിഞ്ഞദിവസമാണ് ബെംഗളൂരു ട്രിനിറ്റി സര്‍ക്കിളിലെ റോഡില്‍നിന്ന് ചിത്രീകരിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്.

ഓടുന്ന കാറിലെ സണ്‍റൂഫില്‍നിന്ന് യുവതിയും യുവാവും പരസ്പരം ചുംബിക്കുകയാണെന്നും ഇവരുടെ പെരുമാറ്റം തീര്‍ത്തും അനുചിതമാണെന്നുമായിരുന്നു വീഡിയോ പങ്കുവെച്ചവരുടെ ആരോപണം.

സണ്‍റൂഫ് തുറന്ന് ഇങ്ങനെ യാത്രചെയ്യുന്നത് അപകടകരമാണെന്നും ആരോപണമുയര്‍ന്നു. വീഡിയോ വൈറലായതോടെയാണ് സംഭവത്തില്‍ ട്രാഫിക് പോലീസ് അന്വേഷണം നടത്തി പിഴ ഈടാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts