വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു

ബെംഗളൂരു : വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. ബെംഗളൂരു ദയാനന്ദ സാഗർ മെഡിക്കൽ കോളേജിലെ നന്ദകുമാറാണ് (20) മരിച്ചത്.

ചാമരാജ് നഗർ ജില്ലയിലെ കൊല്ലേഗൽ ശിവനസമുദ്ര വെള്ളച്ചാട്ടം കാണാനാണ് ചൊവ്വാഴ്ച നന്ദകുമാർ അടങ്ങുന്ന ഏഴംഗസംഘമെത്തിയത്.

  പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം

ഇതിൽ നാലുപേർ കുളിക്കാനിറങ്ങിയെങ്കിലും ഒഴുക്കിൽപ്പെട്ടു. ഉടൻ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്‌സെത്തി പ്രഫുല്ല (22), തുഷാർ (20), പ്രമോദ് (23) എന്നിവരെ രക്ഷപ്പെടുത്തി. എന്നാൽ, നന്ദകുമാർ ഒഴുക്കിൽപ്പെടുകയായിരുന്നു. തിരച്ചലിനൊടുവിൽ ബുധനാഴ്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം: എഐഎഡിഎംകെ പിളർപ്പിലേക്ക്? വിജയിനെ പിന്തുണയ്ക്കാൻ ഭൂരിപക്ഷം എംഎൽഎമാരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts