ഇതും ഇന്ത്യയില്‍ തന്നെ! കുറ്റം ചെയ്ത് 64 ദിവസത്തിന് ഉള്ളില്‍ ശിക്ഷിക്കപ്പെട്ടു;നാല് വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത 40 കാരന് അതിവേഗം ശിക്ഷ വിധിച്ച് കോടതി;ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തതിന് ശേഷം എടുത്തത്‌ വെറും 21 ദിവസം.

ബെംഗളൂരു : ഇന്ത്യയില്‍ കുറ്റവാളികളും കുറ്റങ്ങളും വര്‍ധിക്കുന്നതിനു കാരണമായി ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നത് നീതിന്യായ വ്യവസ്തയുടെ മെല്ലെപ്പോക്ക് ആണ്.ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമയമെടുക്കുന്നു അറെസ്റ്റ്‌ ചോദ്യം ചെയ്യല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് എല്ലാം വൈകുന്നു,അവസാനം കോടതിയില്‍ എത്തിയാലും വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നടപടികള്‍ ഇത്തരം ഉദാഹരണങ്ങള്‍ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ.

എന്നാല്‍ ഇതിനെ എല്ലാം പോളിച്ചെ ഴുതുന്ന ഒരു വാര്‍ത്തയാണ് ചിക്കബലപുരയില്‍ നിന്ന് വരുന്നത് നാല് വയസ്സുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത നാല്‍പതു കാരന് കോടതി വിധിച്ചത് ഇരുപതു വര്‍ഷത്തെ കഠിന തടവ്‌ ആണ് ,അത് നല്‍കിയതോ പരാതി ലഭിച്ച് വെറും 64 ദിവസങ്ങള്‍ക്കു ഉള്ളില്‍!..ചാര്‍ജ് ഷീറ്റ് ഇട്ടതിനു ശേഷം ശിക്ഷ വിധിക്കാന്‍ എടുത്തത്‌ വെറും 21 ദിവസം മാത്രം.

  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ചിക്കബല പുരയിലെ പ്രിന്‍സിപ്പല്‍ സെഷന്‍ കോര്‍ട്ടില്‍ ജനുവരി 4,5,9 തീയതികളില്‍ ആണ് വാദം നടന്നത്.ജഡ്ജി സുധീര്‍ ഹനുമാന്തപ്പ മുന്‍പും വേഗത്തില്‍ വിധി പറഞ്ഞു ശ്രദ്ധ നേടിയിട്ടുള്ള ആള്‍ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേയ് ഒന്ന് മുതൽ സാധാരണക്കാർക്ക് മറ്റൊരു ഇരുട്ടടി; മദ്യവില അഞ്ചാം തവണയും കൂടും; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു
[masterslider id="10"]

Related posts

Click Here to Follow Us