ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് പ്രദര്‍ശനത്തിന്

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്ന, ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച “ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍” ഇന്ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ.

ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍ സിംഗായി വേഷമിടുന്നത്. മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ് സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത്. 3000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ നാലു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

കഴിഞ്ഞദിവസമാണ് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts