ബെംഗളൂരുവിൽ മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പോറ്റാൻ കള്ളനായി യുവാവ്

ബെംഗളൂരു: മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പരിപാലിക്കാൻ കള്ളനായി മാറിയ 36 കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

പിടിയിലായ ബാബാജാനിൽ നിന്ന് 188 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും കണ്ടെടുത്തു.ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

‘കുടുംബം പുലർത്താൻ അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. അങ്ങനെ അയാൾ ഒരു കള്ളനായി. പ്രഥമദൃഷ്ട്യാ ഇങ്ങനെയാണ് തോന്നുന്നത്.’ പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ബാബാജാന്റെ ഭാര്യമാർ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കലിനടുത്തുള്ള ശിക്കാരിപാളയ, ചിക്കബെല്ലാപുര, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. ‘

മൂന്ന് ഭാര്യമാരുമായും ഒമ്പത് കുട്ടികളുമായും അയാൾക്ക് ബന്ധമുണ്ട്. എല്ലാവരെയും പരിപാലിക്കുന്നത് അയാളാണ്. അതിനുവേണ്ടി അയാൾ ഒരു പ്രൊഫഷണൽ കള്ളനായി മാറി.’ പൊലീസ് ഓഫീസർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
[masterslider id="10"]

Related posts