കെജിഎഫ്: ചാപ്റ്റർ 2 ചിത്രത്തിലെ ഗാനം തൂഫാൻ റിലീസ് ചെയ്തു.

ബെംഗളൂരു: യാഷ് അഭിനയിച്ച കെജിഎഫ്: ചാപ്റ്റർ 2 ലെ തൂഫാൻ എന്ന് പേരിട്ടിരിക്കുന്ന ഗാനം മാർച്ച് 21 ന് രാവിലെ 11.07 ന് റിലീസ് ചെയ്തു. ചിത്രം ബിഗ് ബജറ്റിൽ നിർമ്മിക്കുന്ന ഹോംബാലെ ഫിലിംസാണ് പ്രഖ്യാപനം നടത്തിയത്. രണ്ട് ഭാഗങ്ങളുള്ള ഒരു പരമ്പരയായിട്ടുളള ഈ ചിത്രത്തിന്റെ, അവസാന ഭാഗം ഏപ്രിൽ 14 ന് റിലീസ് ചെയ്യാനാണ് ഉദ്ധേശിക്കുന്നത്.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ ഏറെയാണ്.

കെജിഎഫ്: ചാപ്റ്റർ 1 ചിത്രം റിലീസ് ചെയ്ത എല്ലാ ഭാഷകളിലും ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. മുമ്പത്തെ പാൻ-ഇന്ത്യൻ ചിത്രങ്ങളിലൊന്നായ, 2018 ഡിസംബർ 20-ന് കന്നഡയിൽ റിലീസ് ചെയ്ത യാഷ്സ്റ്റാറർ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ മൊഴിമാറ്റ പതിപ്പുകൾ ഒരു ദിവസത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു.

വരാനിരിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, ഈശ്വരി റാവു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം രവി ബസ്രൂരും ഛായാഗ്രഹണം ഭുവൻ ഗൗഡയുമാണ് നിർവ്വഹിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts