90 ശതമാനം സർക്കാർ വിഹിതത്തോടെ വനിതാ സഹകരണ സംഘങ്ങൾ സ്ഥാപിക്കും; മുഖ്യമന്ത്രി

ബെംഗളൂരു : സംസ്ഥാന സർക്കാരിന്റെ 90 ശതമാനം ഓഹരി മൂലധനത്തോടെ വിവിധോദ്ദേശ്യ വനിതാ സഹകരണ സംഘങ്ങൾ എല്ലാ താലൂക്കുകളിലും ആരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച പറഞ്ഞു.

കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ലിമിറ്റഡും കർണാടക സ്റ്റേറ്റ് ഹൗസിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിയും സഹകരണ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ‘സഹകരത്‌ന’ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

മുഖ്യമന്ത്രി പാൽ ഉൽപാദക ബാങ്കും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങൾക്ക് 36,000 കോടി രൂപ വാർഷിക വരുമാനമുണ്ട്. ലാഭം പാൽ ഉൽപ്പാദകർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന സർക്കാർ പാൽ ഉൽപാദക ബാങ്ക് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഈ ‘ക്ഷീര സമൃദ്ധി ബാങ്ക്’ സ്ഥാപിക്കാൻ ബജറ്റിൽ 100 ​​കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts