റെയ്ഡിനെത്തിയ വിജിലൻസിനെ കണ്ട് ഭയന്ന് ഉദ്യോഗസ്ഥൻ; 500 രൂപയുടെ നോട്ട് കെട്ടുകൾ വലിച്ചെറിഞ്ഞു, 2 കോടി രൂപ പിടിച്ചെടുത്തു

ഭുവനേശ്വർ: വിജിലൻസ് സംഘം പരിശോധനയ്ക്കെത്തി പിന്നാലെ 500 രൂപയുടെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച് എഞ്ചിനീയർ. ഒഡീഷ സർക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയർ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ നോക്കിയത്. രണ്ട് കോടിയിലധികം രൂപയാണ് വിജിലൻസ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. എട്ട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, 12 ഇൻസ്പെക്ടർമാർ, ആറ് അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നുണ്ടെന്ന അറിയിപ്പിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഭുവനേശ്വർ, അംഗുൽ, പിപിലി എന്നീ സ്ഥലങ്ങളിൽ നിന്നും ബൈകുന്ത…

Read More
Click Here to Follow Us