ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളും ദേശീയ പാതകളിൽ ടോൾ നൽകണമെന്ന വാർത്ത വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
ദേശീയ ഹൈവേ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുതരത്തിലുള്ള നിർദേശവും നൽകിയിട്ടില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
‘ഇരുചക്ര വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനൊരുങ്ങുന്നുവെന്ന് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും, എന്നാൽ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു വിശദീകരണവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരുചക്ര വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള രീതി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദങ്ങൾക്ക് വഴിയൊരുക്കുന്നതും, ഔദ്യോഗികമായി സ്ത്രീകരണം ലഭിക്കാത്ത ഒരു വിഷയത്തെ സംബന്ധിച്ച് വാർത്തകൾ നൽകുന്നതും ശരിയായ മാധ്യമധർമ്മം അല്ലെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.