ഇരുചക്ര വാഹനങ്ങൾക്കും ടോൾ നൽകണോ? സംഭവത്തിൻ്റെ സത്യാവസ്ഥ ഇതാണ്

ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളും ദേശീയ പാതകളിൽ ടോൾ നൽകണമെന്ന വാർത്ത വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ദേശീയ ഹൈവേ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുതരത്തിലുള്ള നിർദേശവും നൽകിയിട്ടില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ‘ഇരുചക്ര വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനൊരുങ്ങുന്നുവെന്ന് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും, എന്നാൽ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു വിശദീകരണവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനങ്ങളെ ടോളിൽ…

Read More

കാറിൽ പിന്‍സീറ്റുകാരും സീറ്റ് ബെല്‍റ്റ് ധരിക്കണം ഇല്ലങ്കിൽ പിഴ; കേന്ദ്രമന്ത്രി നിതില്‍ ഗഡ്കരി

ദില്ലി: കാറിന്റെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്രമന്ത്രി നിതില്‍ ഗഡ്കരി. നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും മന്ത്രി ചൊവ്വാഴ്ച പറഞ്ഞു. ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രി കാര്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇരുന്നാൽ ബീപ് ചെയ്യുന്ന സുരക്ഷാ അലാറങ്ങള്‍ ഇനി മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ബാധകമാകുന്ന വിധത്തില്‍ മാറ്റമുണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പുതിയ നിയമം എല്ലാ തരത്തിലുള്ള…

Read More

കലബുറഗി വിമാനത്താവളത്തിൽ നിതിൻ ഗഡ്കരിയുടെ ചായ വൈകി

ബെംഗളൂരു: ഡൽഹിയിലേക്കുള്ള പ്രത്യേക വിമാനത്തിൽ ഗണഗാപൂരിലെ ദത്ത മന്ദിർ സന്ദർശിച്ച ശേഷം കലബുറഗി വിമാനത്താവളത്തിലെത്തിയ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് വിമാനത്താവളത്തിൽ ഒരു ചായയ്ക്കായി കാത്തിരിക്കേണ്ടി വന്നത് 15 മിനിറ്റ് ഹെലികോപ്റ്ററിൽ കലബുറഗി വിമാനത്താവളത്തിലെത്തിയ ഗഡ്കരി വിഐപി ലോഞ്ചിൽ ചായ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മന്ത്രിക്ക് പ്രഭാതഭക്ഷണവും ചായയും നൽകാനുള്ള സൗകര്യം എയർപോർട്ട് ഉദ്യോഗസ്ഥർ നടത്തണം. പക്ഷേ, ചായ തയ്യാറാക്കി വച്ചിരുന്നില്ല. കൂടാതെ മന്ത്രിക്ക് നല്കാൻ ഉദ്ദേശിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടതുമുണ്ട് അതുകൊണ്ടുതന്നെ മന്ത്രിയ്ക്കായി കന്റീനിൽ തയാറാക്കിയ ഭക്ഷണസാധനങ്ങളുമായി വന്ന…

Read More
Click Here to Follow Us